12:05 pm 7/4/2017
അനില്‍ രാധാകൃഷ്‍ണ മേനോന്‍ ഒരുക്കുന്ന പുതിയ സിനിമയായ ദിവാൻജി മൂല ഗ്രാന്റ് പ്രിയുടെ (ക്സ്) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തുമായി ചേര്‍ന്ന് അനില്‍ രാധാകൃഷ്‍ണ മേനോനുമായി ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.
തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സറ്റയർ കോമഡി ത്രില്ലറായിരിക്കും സിനിമ. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, സിദ്ദിഖ്, നൈലാ ഉഷ, ഇർഷാദ്, മുകുന്ദൻ,സുധീർ കരമന, സുധി കോപ്പാ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ടാകും.