അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തർപ്രദേശിലെ ലക്നോവിൽ തുടക്കമായി.

08:43 am 21/6/2017

ലക്നോ: മൂന്നാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തർപ്രദേശിലെ ലക്നോവിൽ തുടക്കമായി. ലക്നോവിലെ അംബേദ്കർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫിറ്റ്നസിനൊപ്പം നന്മകൾ പ്രദാനം ചെയ്യാനും ലോകജനതയെ ഒന്നിപ്പിക്കാനും യോഗയ്ക്ക് കഴിയുമെന്നും യോഗ ദിനാചരണത്തിന്‍റെ ഭാഗമാകുന്ന എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തിയത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം മറ്റ് മന്ത്രിമാരും യോഗാഭ്യാസ പരിപാടികളിൽ പങ്ക് ചേർന്നു. അന്താരാഷ്ട്രാ യോഗദിനത്തിൽ രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനേത്തുടർന്ന് കനത്ത സുരക്ഷാവലയത്തിലാണ് പരിപാടികൾ നടക്കുന്നത്.