അന്തർദേശീയ യോഗ ദിനത്തിന്​ തുടക്കം

11:50 AM 21/06/2016
download (1)
ന്യൂഡല്‍ഹി: യോഗ മതപരമായ ചടങ്ങല്ലെന്ന്​ ​പ്രധാനമ​ന്ത്രി നരേന്ദ്രമോദി. ചണ്ഡിഗഡിലെ കാപ്പിറ്റോൾ ഹില്ലിൽ രണ്ടാമത്​ അന്തർദേശീയ യോഗ ദിനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തി​െൻറ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളെ യോഗ ബന്ധിപ്പിക്കുന്നതായി മോദി പറഞ്ഞു. ഭിന്ന ശേഷിയുള്ള 100 കുട്ടികളടക്കം 30,000 പേർ ​കാപിറ്റോൾ ഹില്ലിലെ യോഗ പരിപാടിയിൽ പ​െങ്കടുത്തു.

ചെലവില്ലാതെ ആരോഗ്യം ഉറപ്പുനൽകുന്ന യോഗയുടെ ഫലം ജീവിത കാലത്തതന്നെ ലഭിക്കും. എന്നാൽ യോഗയുടെ ഗുണങ്ങൾ അംഗീകരിക്കാൻ ഇപ്പോഴും ചിലർ തയാറല്ല. നല്ല ആരോഗ്യത്തിനെന്ന പേരിൽ പ്രചരിക്കപ്പെട്ട യോഗ ജനകീയ മുന്നേറ്റമായി മാറി. മൊബൈൽ ഫോൺ ജീവിതത്തി​െൻറ ഭാഗമാക്കിയത​ുപോലെ ജീവിതത്തി​െൻറ ഭാഗമാക്കണ​മെന്നും മോദി പറഞ്ഞു.

ഇന്ത്യയിലും വിദേശത്തും യോഗയുടെ പ്രചാരണത്തിന്​ വേണ്ടി രണ്ട്​ പുരസ്​കാരങ്ങളും ഏർപ്പെടുത്തി. യോഗയുടെ പ്രചാരണത്തിന്​ വേണ്ടി
പ്രവർത്തിക്കുന്ന വ്യക്​തികൾക്കും സംഘടനകൾക്കും അടുത്ത വർഷം മുതൽ അവാർഡ്​ നൽകുമെന്നും മോദി പറഞ്ഞു.

രാഷ്​ട്രപതി പ്രണബ്​ മുഖർജി രാഷ്​ട്രപതി ഭവനിൽ യോഗദിനാചരണത്തിന്​ നേതൃത്വം നൽകി.​ ​ കേന്ദ്ര മന്ത്രിമാർ വിവിധ സ്ഥലങ്ങളിൽ യോഗ ദിനാചരണത്തിന്​ നേതൃത്വം നൽകി. യോഗ ദിനത്തോട അനുബന്ധിച്ച്​ രാജ്യത്ത് ലക്ഷത്തിലേറെ യോഗാ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്​​.

391 സര്‍വകലാശാലകള്‍, 16,000 കോളജുകള്‍, 12,000 സ്കൂളുകള്‍ എന്നിവിടങ്ങളിലും യോഗദിന പരിപാടി നടക്കും. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം മാത്രമേ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ യോഗ ചെയ്യേണ്ടതുള്ളൂവെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.