ഓം എന്നെഴുതിയ പാദരക്ഷകള്‍ കടകളില്‍ വിറ്റതില്‍ പാകിസ്​താനിൽ വ്യാപക പ്രതിഷേധം.

11:44 AM 21/6/2016
download
ലാഹോര്‍: പാദരക്ഷകളിൽ ഒാം എന്നെഴുതി; പാകിസ്​താനിൽ വൻ പ്രതിഷേധം പാകിസ്താനില്‍ സിന്ധ് പ്രവിശ്യയിലെ കടകളിലാണ് ഓം എന്നെഴുതിയ പാദരക്ഷകള്‍ വില്‍പ്പനയ്‌ക്കെത്തിയത്. സിന്ധ് പ്രവിശ്യയിലെ താന്‍ഡോ ആദം ഖാന്‍ നഗരത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് എത്തിയ വ്യാപാരികളാണ് ചെരുപ്പുകള്‍ വില്‍പ്പനക്ക്​ ഇവ കറാച്ചിയില്‍ നിര്‍മിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം നീക്കങ്ങള്‍ ഹൈന്ദവവികാരത്തെ വ്രണപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും സംഭവം നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും പാകിസ്താന്‍ ഹിന്ദു കൗൺസിലി​െൻറ മുഖ്യരക്ഷാധികാരി രമേഷ് കുമാര്‍ അറിയിച്ചു. ഒാം എന്നത്​ ഏകദൈവത്തി​െൻറ പ്രതീകമാണ്​.

ആളുകൾക്കിടയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത്​ പരിഹരിക്കണമെന്നും ഇതിനായി ആവശ്യമായ നടപടികൾ എടുക്കാൻ ആവശ്യപ്പെടുമെന്നും ഹിന്ദുസേവയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ഒാം എന്നെഴുതിയ ചെരുപ്പി​െൻറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്​ ഹൈന്ദവരെ അസ്വസ്​ഥമാക്കിയെന്നും രമേശ്​ കുമാർ വ്യക്​തമാക്കി.