കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള വിമാനത്താവളത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സ്ഫോടനം.
ബുധനാഴ്ച കാബൂളിൽ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനു മുന്പിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 80 പേർ മരിച്ചിരുന്നു. 350 പേർക്കു പരിക്കേറ്റു. സ്ഫോടവസ്തുക്കൾ നിറച്ച ട്രക്കാണു പൊട്ടിത്തെറിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരവും വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും ഉൾപ്പെടുന്ന അതീവ സുരക്ഷാമേഖലയായ വാസിർ അക്ബർ ഖാനിലെ സൻബാക് ചത്വരത്തിൽ ബുധനാഴ്ച രാവിലെ 8.30നായിരുന്നു സ്ഫോടനം.