സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പോലീസിന് പോക്സോ കോടതിയുടെ വിമർശനം

02:07 pm 01/6/2017

തിരുവനന്തപുരം: പീഡനശ്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പോലീസിന് പോക്സോ കോടതിയുടെ വിമർശനം. സ്വാമിയെ കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിനാണ് വിമർശനം. സ്വാമിയെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സ്വാമി ചികിത്സയിൽ തുടരുകയാണ് എന്നാണ് പോലീസ് കോടതിയിൽ പറഞ്ഞത്.

അതേസമയം പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിക്കുന്നതിനിടയാക്കിയ കൂടുതൽ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വാമിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് ചോദിച്ചെങ്കിലും അദ്ദേഹം പറയാൻ തയാറായിട്ടില്ലെന്നാണ് വിവരം. ഇതാണ് കസ്റ്റഡി നീട്ടിക്കിട്ടാൻ പോലീസ് അപേക്ഷ നൽകിയത്.