01.07 AmM 17-07-2016

അഭയാര്‍ഥികളുടെ ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 20 പേര് മരിച്ചു. കടലില്‍ കുടുങ്ങിയ വിവിധ ബോട്ടുകളില്‍ നിന്നായി 366 പേരെ രക്ഷിച്ചതായി ഇറ്റാലിയന്‍ തീര സംരക്ഷണസേന രക്ഷപ്പെടുത്തി. ഇവരില്‍ 82 സ്ത്രീകളും 25 പേര് കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഭൂരിഭാഗവും നൈജീരിയ, എത്യോപ്യ, ബംഗ്ലാദേശ് എന്നിവടങ്ങില്‍ നിന്നുള്ളവരാണ്.
സുരക്ഷിതമല്ലാത്ത ഫിഷിംഗ്ബോട്ടുകളിലും റബര്ബോട്ടുകളിലുമാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ സിസിലിന് തുറമുഖത്തേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മനുഷ്യകടത്തിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
