അമി ബിറായെ വിജയിയായി പ്രഖ്യാപിച്ചു

11:33 am 22/11/2016

പി. പി. ചെറിയാന്‍
Ami beira
സാക്രമെന്റൊ: ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി അമി ബിറ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി നവം.18 ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു.
അമി ബിറയുടെ കോണ്‍ഗ്രസ്സിലേക്കുള്ള മൂന്നാമത്തെ വിജയമാണിത്.

പൊതു തിരഞ്ഞെടുപ്പ് നടന്ന നവം.8ന് തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചിരുന്നില്ല.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഷെറിഫ് സ്‌ക്കോട്ടിനെയാണഅ അമി ബിറ പരാജയപ്പെടുത്തിയത്. അമി ബിറക്ക് 129, 064(51.2 ശതമാനം) വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സ്‌കോട്ട് ജോണിന് ലഭിച്ചത് 123,056(48.8 ശതമാനം) വോട്ടുകളാണ്.

2016 ല്‍ അമി ബിറയായിരുന്നു യു.എസ്. കോണ്‍ഗ്രസ്സിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധ. നവംബര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റൊ ഖന്ന(കാലിഫോര്‍ണിയ), രാജ കൃഷ്ണമൂര്‍ത്തി(ഇല്ലിനോയ്‌സ്), പ്രമീള ജയ്പാല്‍ (വാഷിംഗ്ടണ്‍), കമല ഹാരിസ്(കാലിഫോര്‍ണിയ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നവംബര്‍ പൊതുതിരഞ്ഞെടുപ്പിലെ അവസാന വിജയപ്രഖ്യാപനമായിരുന്നു അമി ബിറയുടേത്. നവംബര്‍ 8 അര്‍ദ്ധരാത്രിക്കുശേഷം 90,000 വോട്ടുകളായിരുന്നു എണ്ണി തീരുമാനിക്കേണ്ടിയിരുന്നത്.