അമേ­രി­ക്കന്‍ പ്രസി­ഡന്‍ഷ്യല്‍, ഇല­ക്ഷന്‍ ഡിബേറ്റ് പട­ക്ക­ള­ത്തില്‍ മല­യാ­ളി­കള്‍ ഏറ്റു­മു­ട്ടി

12:24 pm 18/10/2016

എ.­സി. ജോര്‍ജ്
Newsimg1_63327847
ഹ്യൂസ്റ്റന്‍: ആസ­ന്ന­മായ അമേ­രി­ക്കന്‍ പ്രസി­ഡന്റ് ഇല­ക്ഷന്‍ ഡിബേ­റ്റില്‍ ഡെമോ­ക്രാ­റ്റിക് പാര്‍ട്ടി നോമിനി ഹില്ലരി ക്ലിന്റനു വേണ്ട ി­യും, റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി നോമിനി ഡോനാള്‍ഡ് ട്രമ്പിനു വേണ്ട ിയും അരയും തലയും മുറുക്കി എത്തിയ ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ മല­യാ­ളി­കള്‍ തെര­ഞ്ഞെ­ടുപ്പ് സംവാദ ഗോദ­യില്‍ അതി­ശ­ക്ത­മായി ഏറ്റു­മു­ട്ടി. രണ്ടു പാര്‍ട്ടി­ക­ളു­ടേയും ആശ­യ­ങ്ങളും അജ­ണ്ട ­കളും ട്രാക്കു റിക്കാര്‍ഡു­കളും കൈമു­ത­ലാക്കി ഹ്യൂസ്റ്റ­നിലെ രാഷ്ട്രീയ പ്രബു­ദ്ധ­രായ വ്യക്തി­കള്‍ ഇരു­പ­ക്ഷവും നിന്ന് അത്യന്തം വീറോടും വാശി­യോടും പോരാ­ടി. കേരളാ ഡിബേറ്റ് ഫോറം യു.­എ­സ്.എ അതി ചിട്ട­യായി ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ ഷുഗര്‍ലാന്‍ഡി­ലുള്ള പബ്ലിക് ലൈബ്രറി ഓഡി­റ്റോ­റി­യ­ത്തില്‍ സംഘ­ടി­പ്പിച്ച പ്രസി­ഡന്‍ഷ്യല്‍ ഇല­ക്ഷന്‍ സംവാദ വേദി രാഷ്ട്രീയ സാമൂഹ്യ ആശ­യ­ങ്ങ­ളുടെ മാറ്റു­രച്ച ഒരു പട­ക്ക­ള­മായി മാറി. ഒക്‌ടോ­ബര്‍ എട്ടാം തീയതി രാവിലെ 10.30 മുത­ലാ­യി­രുന്നു സംവാ­ദം. കേരളാ ഡിബേറ്റ് ഫോറം യു.­എ­സ്.­എ. ക്കുവേണ്ടി സംവാ­ദ­ത്തിന്റെ മോഡ­റേ­റ്റ­റായി എ.­സി. ജോര്‍ജ് പ്രവര്‍ത്തി­ച്ചു. ഡിബേ­റ്റില്‍ ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ രാഷ്ട്രീ­യ, സാംസ്ക്കാ­രി­ക, സാമൂ­ഹ്യ, മാധ്യമ നേതാ­ക്കളും പ്രവര്‍ത്ത­ക­രു­മായി ഒട്ട­ന­വധി പേര്‍ പങ്കെ­ടു­ത്തു. ജോസഫ് പൊന്നോലി സന്നി­ഹി­ത­രാ­യ­വര്‍ക്ക് സ്വാഗ­ത­മാ­ശം­സി­ച്ചു. തുടര്‍ന്ന് ആവേശ തിര­മാ­ല­കള്‍ ഇളക്കി മറിച്ചു കൊണ്ട ് റിപ്പ­ബ്ലി­ക്കന്‍, ഡെമോ­ക്രാ­റ്റ്, ഇരു­പ­ക്ഷവും അവ­രുടെ ആവ­നാ­ഴി­യിലെ അമ്പു­കള്‍ നേര്‍ക്കു­നേരെ തൊടുത്തു വിടാ­നാ­രം­ഭി­ച്ചു. എന്നാല്‍ തികച്ചും സഭ്യവും സമാ­ധാനപര­വു­മായി പക്ഷ പ്രതി­പക്ഷ ബഹു­മാ­ന­ത്തോടെ തന്നെ­യാണ് സംവാദം മുന്നേറി­യ­ത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോനാള്‍ഡ് ട്രമ്പിന്റെ പക്ഷത്തിനു വേണ്ടി പാന­ലി­സ്റ്റു­ക­ളായി ഡോക്ടര്‍ മാത്യു വൈര­മണ്‍, ഡോക്ടര്‍ സണ്ണി എഴു­മ­റ്റൂര്‍, ശശി­ധ­രന്‍ നായര്‍, ഐസക് വര്‍ഗീ­സ് പുത്ത­ന­ങ്ങാ­ടി, തോമസ് ഓലി­യാന്‍കുന്നേല്‍, ടോം വിരി­പ്പന്‍ എന്നി­വര്‍ നില­കൊ­ണ്ട പ്പോള്‍ ഡെമോ­ക്രാറ്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍ പക്ഷ­ത്തിനു വേണ്ടി കെ.­പി.ജോര്‍ജ്, ജോര്‍ജ് മണ്ണി­ക­രോ­ട്ട്, പൊന്നു­പി­ള്ള, മാത്യൂസ് ഇട­പ്പാ­റ, നയി­നാന്‍ മാത്തു­ള്ള, ടി.­എന്‍. സാമു­വല്‍ എന്നി­വ­ര്‍ നില­കൊ­ണ്ടു. പാന­ലി­സ്റ്റു­കള്‍ അവ­ര­വ­രുടെ പക്ഷ­ത്തിനും സ്ഥാനാര്‍ത്ഥി­കള്‍ക്കും വേണ്ടി വസ്തു­ത­കള്‍ നിര­ത്തി­കൊണ്ട ് അതി­തീ­വ്ര­മായി പ്രാരംഭ പ്രസ്താ­വ­ന­ക­ളില്‍ തന്നെ വാദി­ച്ചു. ടൗണ്‍ഹാള്‍ പബ്ലിക് മീറ്റിംഗ് ഫോര്‍മാ­റ്റി­ലാ­യി­രുന്നു ഡിബേ­റ്റ്. തുടര്‍ന്ന് സദ­സ്യ­രില്‍ നിന്ന് പ്രസ്താ­വ­ന­ക­ളു­ടേയും പാന­ലി­സ്റ്റു­കളോടുള്ള ചോദ്യങ്ങളുടേയും അനു­സ്യൂ­ത­മായ പ്രവാ­ഹവും കുത്തൊ­ഴു­ക്കു­മാ­യി­രു­ന്നു. ഇരു­പ­ക്ഷത്തെ പാന­ലി­സ്റ്റു­കള്‍ പര­സ്പരം സ്ഥാനാര്‍ത്ഥി­കള്‍ക്കു വേണ്ടി ആരോ­പണ പ്രത്യാ­രോ­പ­ണ­ങ്ങ­ളുടെ ശര­ങ്ങള്‍ തൊടുത്തു വിട്ടു. ചില­രെല്ലാം ചോദ്യ­ങ്ങള്‍ക്കു മുമ്പില്‍ വിയര്‍ക്കു­കയും വെള്ളം കുടിക്കു­കയും ചെയ്തു.

റിപ്പ­ബ്ലി­ക്കന്‍ പ്രസി­ഡന്‍ഷ്യല്‍ നോമിനി ഡോനാള്‍ഡ് ട്രംബ് ഒരു രാഷ്ട്രീയ തന്ത്ര­ജ്ഞനോ ഭര­ണ­പാ­ട­വമോ ഇല്ലാത്ത ഒരു പൊളിഞ്ഞ ബിസി­ന­സ്സു­കാ­ര­നാ­ണ്. അയാ­ളുടെ വിടു­വാ­യ­ത്ത­രങ്ങളും ജല്‍പ്പ­ന­ങ്ങളും എന്താ­ണെന്ന് അയാള്‍ക്കു പോലും അറി­യി­ല്ല. ആവര്‍ത്തി­ച്ചാ­വര്‍ത്തിച്ച് തെറ്റു­കളും അബ­ദ്ധ­ങ്ങളും വിളിച്ചു സ്ത്രീകള്‍ക്കു നേരെ അശ്ലീല പരാ­മര്‍ശ­ങ്ങള്‍ നട­ത്തുന്ന ഇയാള്‍ക്ക് അവ­യില്‍ നിന്ന് തടി ഊരാന്‍ ക്ഷമ പറ­യാനേ നേര­മു­ള്ളൂ. അമേ­രി­ക്കന്‍ ജന­ത­യുടെ വിവിധ പ്രശ്‌ന­ങ്ങളെ പറ്റി­യുള്ള ന്യായ­മായ പരി­ജ്ഞാ­നമോ അവരെ നയി­ക്കാ­നൊ ഉള്ള ഒരു യോഗ്യ­തയും ചങ്കു­റപ്പും ഡോനാള്‍ഡ് ട്രംബി­നി­ല്ല. ഇയാ­ളുടെ കൈയില്‍ അമേ­രി­ക്കന്‍ ഭരണം ഏല്‍പ്പിച്ചു കൊടു­ത്താല്‍ കൊര­ങ്ങന്റെ കയ്യില്‍ പൂമാല കൊടു­ത്ത­തു­പോ­ലി­രി­ക്കും. ലോകം മുഴു­വന്‍ നശി­പ്പി­ക്കാന്‍ ശക്ത­മായ ആറ്റം­ബോം­ബിന്റെ കോഡ് ഇത്ത­ര­ക്കാ­രന്റെ കയ്യില്‍ വന്നാ­ലെ­ന്താകും സ്ഥിതി? ഒന്നാ­ലോ­ചിച്ചു നോക്കുക എന്നെല്ലാം ഡെമോ­ക്രാറ്റ് പാന­ലി­സ്റ്റു­കള്‍ ചോദി­ച്ച­പ്പോള്‍ അതേ നാണ­യ­ത്തില്‍ തന്നെ റിപ്പ­ബ്ലി­ക്കന്‍ പാന­ലിസ്റ്റുകള്‍ തിരി­ച്ച­ടി­ച്ചു.

ഡോനാള്‍ഡ് ട്രമ്പിന്റെ ചില പ്രസ്താ­വ­ന­കളോ കഴ­മ്പി­ല്ലാത്ത ഭൂത­കാല ചെയ്തി­കളോ പൊക്കി­യെ­ടുത്ത് റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി­യേയും ട്രമ്പി­നേയും താറ­ടി­ക്കാനൊ സദാ­ചാര പോലീസ് ചമഞ്ഞ് രാഷ്ട്രീയ സദാ­ചാരം പഠി­പ്പി­ക്കാന്‍ ഹില്ലരി ക്ലിന്റന്‍ കൃാംമ്പ് മഞ്ഞുകൊണ്ട് തുനി­യേ­ണ്ട ­തി­ല്ലെന്ന് റിപ്പ­ബ്ലി­ക്കന്‍ പാനല്‍ കൈചൂണ്ടി ഡെമോ­ക്രാ­റ്റിക് പാന­ലിനെ താക്കീത് ചെയ്തു. ഭര്‍ത്താവ് ക്ലിന്റന്റെ വൈറ്റ്ഹൗസ് ലീലാ വിലാ­സ­ങ്ങ­ളും, ഉത്ത­ര­വാ­ദിത്ത ബോധ­മി­ല്ലാ­തുള്ള ഇമെ­യില്‍ വിവാ­ദവും വോട്ട­റ­ന്മാര്‍ മറ­ക്കാന്‍ സാധ്യ­ത­യി­ല്ലെ­ന്ന­വര്‍ തുറ­ന്ന­ടി­ച്ചു. ഡെമോ­ക്രാറ്റ് നോമിനി ഹില്ലരി ക്ലിന്റന്‍ വിവിധ തരം സ്‌പെഷ്യല്‍ താല്‍പ്പ­ര്യ­ക്കാ­രു­ടേയും നിക്ഷിപ്ത ക്യാപി­റ്റ­ലി­സ്റ്റു­ക­ളു­ടേയും തട­വ­റ­യി­ലാ­ണ്. തെര­ഞ്ഞെ­ടുപ്പ് സംഭാ­വ­ന­യുടെ പേരില്‍ ശരി­യായ കണ­ക്കി­ല്ലാതെ എത്ര തുക­യാണ് അവര്‍ ഒതു­ക്കു­ന്ന­ത്. അവര്‍ അഭി­പ്രാ­യ­ങ്ങള്‍ തരം പോലെ മാറ്റി പറ­യു­ന്നു. റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി പ്രസി­ഡന്റ് ജോര്‍ജ് ബുഷിന്റെ ഇറാക്ക് യുദ്ധത്തെ പിന്‍തു­ണച്ച ഹില്ലരി ക്ലിന്റന്‍ ഇപ്പോ­ഴ­തിനെ തള്ളി­പ്പ­റ­യു­ന്നു. ലോക­ത്തെ­മ്പാടും യു.­എ­സിലും എത്ര­യെത്ര ഭീക­രാ­ക്ര­മ­ണ­മാണ് നട­മാ­ടു­ന്നത്? ഡെമോ­ക്രാ­റ്റിക് പ്രസി­ഡന്റ് ഒബാ­മ­യുടെ അഴ­കൊ­ഴ­മ്പന്‍ നയ­ത്തിന് ചൂട്ടു­പി­ടി­ക്കുന്ന ഹില്ലരി അതി­നെല്ലാം ഒരു പരിധി വരെ ഉത്ത­ര­വാ­ദി­യല്ലെ? അനി­യ­ന്ത്രി­ത­മായ നിയമ വിരു­ദ്ധ­മായ യു.­എ­സി­ലേ­ക്കുള്ള കുടി­യേ­റ്റ­ങ്ങളെ തട­യാന്‍ ഹില്ല­രിക്ക് യാതൊരു പ്ലാനു­മി­ല്ല. അതിന് ഡോനാള്‍ഡ് ട്രംബിന് വ്യക്ത­മായ പദ്ധ­തി­ക­ളു­ണ്ട ്. അതിനെ ഒരു പരിധി വരെ തട­യാന്‍ മെക്‌സി­ക്കന്‍ അതിര്‍ത്തി­യില്‍ വേണ്ട ി വന്നാല്‍ അദ്ദേഹം മതില്‍ കെട്ടു­മെന്ന് പ്രഖ്യാ­പി­ച്ച­തില്‍ എന്താണ് തെറ്റ്. ഒരു പ്രത്യേക വിഭാ­ഗ­ത്തില്‍ നിന്ന് കൂടു­ത­ലായ ഭീക­രാ­ക്ര­മ­ണ­ങ്ങല്‍ നട­ക്കു­ന്ന­തായി ബോധ്യ­പ്പെ­ട്ട­തി­നാ­ലാണ് ഒരു പരിധി വരെ മുസ്ലീം­ങ്ങ­ളാ­യാലും അത്ത­ര­ക്കാരെ കര്‍ശ­ന­മായ കുടി­യേറ്റ നിയ­മ­ത്തിനു വിധേ­യ­രാ­ക്ക­ണ­മെന്ന് ട്രംബ് പറ­ഞ്ഞ­ത്. അമേ­രി­ക്കന്‍ ജന­ത­യുടെ സുര­ക്ഷ­യാണ് ട്രംബ് അതു­കൊണ്ട ് ഉദ്ദേ­ശി­ക്കു­ന്ന­തെന്ന് ട്രംബ് അനു­കൂല പാനല്‍ ശക്തി­യുക്തം വാദി­ച്ചു.

ഡോനാള്‍ഡ് ട്രംബ് പല­പ്പോ­ഴായി പല ബിസി­ന­സിലും നികുതി വെട്ടി­ച്ചില്ലെ? നികുതി കൊടു­ക്കാ­തി­രി­ക്കാന്‍ പല അട­വു­കളും പ്രയോ­ഗി­ച്ചി­ട്ടില്ലെ? എത്രയോ കൊല്ല­ങ്ങ­ളിലെ ടാക്‌സ് റിട്ടേ­ണു­കള്‍ പബ്ലി­ക്കിന് അറി­വി­ലേ­ക്കായി സമര്‍പ്പി­ക്കാന്‍ പോലും ഈ പ്രസി­ഡന്റ് സ്ഥാനാര്‍ത്ഥി തയ്യാ­റാ­കു­ന്നി­ല്ല. സമൂ­ഹ­ത്തിലെ ഉയര്‍ന്ന വരു­മാ­ന­ക്കാര്‍ക്കും വമ്പന്‍ കോര്‍പ്പ­റേ­റ്റു­കള്‍ക്കും സബ്‌സി­ഡിയും നികുതി ആനു­കൂ­ല്യ­ങ്ങളും നല്‍കി സാധാ­ര­ണ­ക്കാ­രേയും പാവ­പ്പെ­ട്ട­വ­രേയും ഞെക്കി­പി­ഴി­യാ­നാണ് ട്രമ്പിന്റെ വിവിധ പ്ലാനു­കള്‍. കമ്പ­നി­കളും തൊഴി­ലു­കളും വിദേ­ശ­ത്തേക്കു പോകു­ന്നു, ഔട്ട്‌സോഴ്‌സ് ചെയ്യ­പ്പെ­ടുന്നു എന്നു പറഞ്ഞ് മുത­ല­ക്ക­ണ്ണീ­രൊ­ഴു­ക്കുന്ന ട്രമ്പ് തന്നെ തങ്ങ­ളുടെ ജോലി­കള്‍ വിദേ­ശ­ത്തേക്ക് പറിച്ചു നട്ടില്ലേ? റിപ്പ­ബ്ലി­ക്കന്‍സല്ലെ കൂടു­ത­ലായി ഫ്രീട്രെയിഡിന്റേയും ഗ്ലോബ­ല­യി­സേ­ഷ­ന്റേയും വക്താ­ക്കള്‍? അവ­രുടെ തന്നെ പ്രസി­ഡന്റാ­യി­രുന്ന റോനാള്‍ഡ് റീഗ­നല്ലെ ടിയര്‍ ഡൗണ്‍ ദാറ്റ് വാള്‍ എന്നു പറഞ്ഞ് ബര്‍ലിന്‍ വാള്‍ ജര്‍മ്മ­നി­യില്‍ നിന്ന് നീക്കി­യ­ത്. എന്നിട്ട് ഇപ്പോള്‍ അദ്ദേ­ഹ­ത്തിന്റെ ഒരു പിന്‍ഗാമി ആകാന്‍ ശ്രമി­ക്കുന്ന റിപ്പ­ബ്ലി­ക്കന്‍ ഡോനാള്‍ഡ് ട്രമ്പ് ഔട്ട്‌സോ­ഴ്‌സിനെതിരെ വില­പി­ക്കു­ന്നു, മെക്‌സി­ക്കൊ­ക്കെ­തിരെ മതില്‍ കെട്ട­ണ­മെന്നു പറ­യു­ന്നു. എന്തൊരു യുക്തിയില്ലായ്മ, വിരോ­ധാ­ഭാസം! ഡെമോ­ക്രാ­റ്റിക് പാന­ലി­സ്റ്റു­കള്‍ പറഞ്ഞു.

പാക്കി­സ്ഥാന്‍ പ്രസി­ഡന്റ് നവാസ് ഷരീഫ് സമീ­പ­കാ­ലത്ത് പറ­ഞ്ഞു, അമേ­രിക്ക അസ്ത­മിച്ചു കൊണ്ട ി­രി­ക്കു­ക­യാ­ണ്. അതിന്റെ പ്രസി­ഡന്റിന്റെ ലോക­നേ­തൃ­ത്വ­ത്തിന് മങ്ങ­ലേറ്റു എന്ന്. അതിന് ഒബാമ ഭര­ണ­കൂ­ടവും ഡെമോ­ക്രാ­റ്റു­ക­ളു­മല്ലെ കാര­ണം. ഒബാ­മ­യുടെ നയ­ങ്ങള്‍ പിന്‍തു­ട­രാന്‍ പോകുന്ന ഡെമോ­ക്രാ­റ്റിക് പ്രസി­ഡന്റ് ഹില്ല­രി­യുടെ ഭരണം വന്നാല്‍ അമേ­രി­ക്ക­യുടെ വിദേ­ശ­ത്തുള്ള സ്ഥാനം ഇനി­യും ഇടി­യുകയില്ലെ? ഇപ്പോ­ഴത്തെ ഫെഡ­റല്‍ നയ­ങ്ങള്‍ തുടര്‍ന്നാല്‍ യു.­എസ് ട്രഷറി കാലി­യാ­കും. സോഷ്യല്‍ സെക്യൂ­രിറ്റി, മെഡി­കെ­യ്ഡ്, മെഡി­കെ­യര്‍ പെയ്‌മെന്റ് കാല­ക്ര­മേണ നില­ക്കും. ലക്കും ലഗാ­നു­മി­ല്ലാ­തെ­യാണ് യു.­എ­സ്. ഡോളര്‍ പ്രിന്റു ചെയ്യു­ന്ന­ത്. നാഷ­ണല്‍ കട­ബാ­ധ്യത ഉച്ച­കോ­ടി­യി­ലെ­ത്തി­ക്കൊ­ണ്ട ി­രി­ക്കു­ക­യാ­ണ്. തൊഴി­ലി­ല്ലാ­യ്മയും പണ­പ്പെ­രു­പ്പവും അതി­വേഗം വര്‍ദ്ധിച്ചു കൊണ്ട ി­രി­ക്കു­ക­യാ­ണ്. അതി­നാല്‍ ഒരു ഭര­ണ­മാറ്റം റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി­യി­ലേക്ക്, ഡോനാള്‍ഡ് ട്രമ്പി­ലേ­ക്കു­ണ്ട ാ­ക­ണം. റിപ്പ­ബ്ലി­ക്കന്‍ പാന­ലി­സ്റ്റു­കള്‍ വാദി­ച്ചു.

എന്നാല്‍ ഡെമോ­ക്രാ­റ്റിക് പാന­ലി­സ്റ്റു­കള്‍ കത്തി­ക്ക­യ­റി. പല­പ്പോഴും യു.­എ­സിനെ ഓരോ യുദ്ധ­ങ്ങ­ളി­ലേക്ക് നയി­ച്ചത് റിപ്പ­ബ്ലി­ക്കന്‍സാ­ണ്. ഇറാക്ക് യുദ്ധ­ത്തി­ലേക്കും സദ്ദാംഹുസൈന്റെ വധ­ത്തി­ലേക്കും നയി­ച്ച­താ­രാണ്? റിപ്പ­ബ്ലി­ക്കന്‍സിലെ ജോര്‍ജ് ബുഷ് പ്രസി­ഡന്റ്. എത്ര­യെത്ര ഭീകര ആക്ര­മ­ണ­ങ്ങ­ളാ­ണ­ദ്ദേഹം അതു­മൂലം സൃഷ്ടി­ച്ചത്? സാമ്പ­ത്തി­ക­മായി തകര്‍ന്ന യു.­എ­സിനെ ഒപ്പം സ്റ്റോക്ക് മാര്‍ക്ക­റ്റിനെ പിടി­ച്ചു­യര്‍ത്തി­യത് ഡെമോ­ക്രാ­റ്റിക് പ്രസി­ഡന്റ് ഒബാമ­യുടെ നയ­ങ്ങ­ളല്ലെ? റിപ്പ­ബ്ലി­ക്കന്‍സിന് ഭീക­ര­നായ ബിന്‍ലാ­ഡനെ പിടി­ക്കാന്‍ പറ്റിയൊ? അതിനും ഡെമോ­ക്രാ­റ്റിക് പ്രസി­ഡന്റായ ബരാക്ക് ഒബാമ വേണ്ട ി വന്നില്ലേ? ഒബാ­മ­യുടെ പ്രസി­ഡന്‍ഷ്യല്‍ തെര­ഞ്ഞെ­ടു­പ്പോടെ യു.­എ­സില്‍ ആദ്യ­മായി ഒരു കറുത്ത വര്‍ക്ഷ­ക്കാ­രന്‍ പ്രസി­ഡന്റാ­യി. അതു­പോലെ യു.­എ­സ്. ചരി­ത്ര­ത്തി­ലാ­ദ്യ­മായി ഒരു സ്ത്രീ ഹില്ലരി ക്ലിന്റന്‍ പ്രസി­ഡന്റായി ചരിത്രം സൃഷ്ടി­ക്കും. അക്കാ­ര്യ­ത്തില്‍ സംശ­യ­മി­ല്ലെന്ന് ഡെമോ­ക്രാ­റ്റിക് പാന­ലു­കാര്‍ വാദി­ച്ച­പ്പോള്‍ അതു നട­ക്കാത്ത ഒരു മലര്‍പ്പൊടിക്കാ­രന്റെ വെറും ഒരു ദിവാ­സ്വ­പ്ന­മാ­യി­രി­ക്കു­മെന്ന് റിപ്പ­ബ്ലി­ക്കന്‍ പാന­ലി­സ്റ്റു­കള്‍ ശക്തി­യുക്തം വാദി­ച്ചു.

തുല്യ ശക്തി­ക­ളുടെ ഒരു വാക്ക്മയ പോരാ­ട്ട­മാ­യി­രുന്നു ഈ ഡിബേ­റ്റ്. ലഭ്യ­മായ സമയപരി­ധി­ക്കു­ള്ളില്‍ നിന്നുകൊണ്ട് രണ്ടു പാര്‍ട്ടിക്കും തുല്യ­പ­രി­ഗ­ണ­നയും ചിട്ടയും ഓര്‍ഡറും നില­നിര്‍ത്താന്‍ കേരളാ ഡിബേറ്റ് ഫോറ­ത്തി­നുവേണ്ടി ഡിബേറ്റ് മോഡ­റേറ്റ് ചെയ്ത എ.­സി. ജോര്‍ജിന് കഴി­ഞ്ഞു. ഏതാണ്ട ് മൂന്നു മണി­ക്കൂര്‍ ദീര്‍ഘിച്ച ഈ ഡിബേ­റ്റില്‍ ചോദ്യ­ങ്ങള്‍ ചോദി­ച്ച­വര്‍ ബാബു കുര­വ­ക്കല്‍, ജോണ്‍ കുന്ത­റ, ജോണ്‍ മാത്യു, മേരി കുരവയ്ക്കല്‍, ബോബി മാത്യു, മാത്യു നെല്ലി­ക്കു­ന്ന്, ശങ്ക­രന്‍ കുട്ടി പിള്ള, ജയിംസ് മുട്ടു­ങ്കല്‍, ജീമോന്‍ റാന്നി, ബ്ലസന്‍ ഹ്യൂസ്റ്റന്‍, ശ്രീ പിള്ള, തോമസ് തയ്യില്‍, തോമസ് മാത്യു, മോട്ടി മാത്യു, സാബൂ നയി­നാന്‍, ജേക്കബ് ഈശൊ, ജോര്‍ജ് പോള്‍, മെല്‍വിന്‍ മാത്യു, ജയി­സന്‍ ജോര്‍ജ്, ഷിജി­മോന്‍ ഇഞ്ച­നാട്ട് തുട­ങ്ങി­യ­വ­രാ­ണ്. ഡിബേ­റ്റിന്റെ ക്ലോസിംഗ് പ്രസ്താ­വ­ന­യായി പാര്‍ട്ടി ഏതാ­യാലും അവ­ര­വ­രുടെ സമ്മ­തി­ദാ­നാ­വ­കാശം ഏവരും വോട്ടു ചെയ്തു പ്രക­ടി­പ്പി­ക്ക­ണ­മെന്ന് കേരളാ ഡിബേറ്റ് ഫോറം യു.­എ­സ്.എ അടി­വ­ര­യിട്ടു പറ­ഞ്ഞു.