അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ മലയാളിക്ക് ആവേശം മാത്രം പോരാ, വോട്ടു ചെയ്യാന്‍ മടിക്കരുത്: പി.ടി. തോമസ് എം.എല്‍.എ – ­ കോരസണ്‍

11:30am 03/8/2016
Newsimg1_45623776
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എവിടെ ചെന്നാലും മലയാളികള്‍ അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിനെപ്പറ്റി അതീവ വാചാലമായാണ് സംസാരിക്കാറുള്ളത്. എന്നാല്‍ വോട്ടു ചെയ്യാന്‍ പോകുന്നവരുടെ എണ്ണം വളരെ കുറവാണെന്നു മനസിലാക്കുന്നു. മഹത്തായ ജനാധിപത്യ പാരമ്പര്യമുള്ള നാം ഇങ്ങനെ പെരുമാറുന്നത് ഭാരതത്തിന്റെ അന്തസ്സറിനു കളങ്കം ആയിത്തീരുമെന്നു തൃക്കാക്കര എം .എല്‍ .എ ആയ ശ്രീ .പി .ടി . തോമസ് അഭിപ്രായപ്പെട്ടു. ന്യൂ യോര്‍ക്കിലെ ഫ്രാങ്കഌന്‍ സ്­ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം .
ലോകത്തില്‍ എവിടിയൊക്കെ എത്തപ്പെട്ടാലും മലയാളി തന്റെ പാരമ്പര്യങ്ങളും മതേതര സംസ്കാരവും ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കാറുണ്ട്. ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ അമേരിക്കയില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുകവഴി , ഭാരതത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യമാണ് നാം ഉയര്‍ത്തിക്കാട്ടുന്നത്. ലോകം മുഴുവന്‍ ഇരുണ്ട യുഗം ആയിരുന്നപ്പോഴും കുരിശു യുദ്ധം ചരിത്രത്തെ വേട്ടയാടി കൊണ്ടിരുന്നപ്പോഴും ലോകത്തിനു സമാധാനത്തിന്റെ വെളിച്ചം പകര്‍ന്നു നല്കാന്‍ കഴിഞ്ഞ മഹത്തായ ഒരു പാരമ്പര്യം ഭാരതീയര്‍ക്കുണ്ട്. ആ പാരമ്പര്യത്തിന്റെ ഏറ്റവും ഒടുവിലായി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു ഏടാണ് മഹാത്മജി. ലോകം ഇന്ന് അശാന്തിയിലൂടെ കടന്നു പോകയാണല്ലോ. ലോകത്തിലെ എല്ലാ ഭാരതീയരും ശാന്തിയുടെ സന്ദേശവാഹകരായി മാറി ഭാരതത്തിന്റെ അഭിമാന പുത്രന്മാരും പുത്രികളുമായി തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കേരള പി സ് സി മെമ്പര്‍ സിമി റോസ്‌­ബെല്‍ ജോണ്‍, നോര്‍ക്ക പ്രതിനിധി വര്‍ഗീസ് പുതുക്കുളങ്ങര, കൊണ്‌ഗ്രെസ്സ് യുവ നേതാവ് കെ .സി . ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇടവക വികാരി റെവ. ഫാ. തോമസ് പോള്‍ നന്ദി പ്രകാശിപ്പിച്ചു.