അമേരിക്കന്‍ ഭദ്രാസനത്തില്‍ സഭാദിനം ആചരിച്ചു

09:38am 01/3/2016

ജോയിച്ചന്‍ പുതുക്കുളം
patriyackel_day_pic1

ഷിക്കാഗോ: എ.ഡി. 32-ല്‍ അന്ത്യോഖ്യായില്‍ വച്ച്, അപ്പോസ്ഥലന്മാരില്‍ തലവനായ പത്രോസ് ശ്ലീഹ,പരിശുദ്ധ സഭയ്ക്ക് അടിസ്ഥാനമി’ു, തന്റെ പിന്‍ഗാമികളെ വാഴിച്ച് അവര്‍ക്ക് അധികാരം നല്‍കിയതിന്റെ ഓര്‍മ്മ ഇും സുറിയാനിസഭാ മക്കള്‍ ആചരിച്ചു വരുു.

അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ കല്‍പ്പനയനുസരിച്ച്, അന്ത്യോഖ്യ വിശ്വാസസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍, ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭദ്രാസനത്തിലെ എല്ലാ ദൈവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും അനുസ്മരണയോഗങ്ങള്‍ കൂടുകയും ചെയ്തു.

ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ തീത്തോസ് തിരുമേനി, ന്യൂയോര്‍ക്കില്‍, വൈറ്റ്‌പ്ലെയിന്‍സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിയ്ക്കുകയും പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ഷിക്കാഗോയില്‍ പരിശുദ്ധ ഏലിയാസ് ത്യതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പെരുാളിനോട് അനുബന്ധിച്ച ഫെബ്രുവരി ഏഴാം തിയതി നട പൊതുസമ്മേളനത്തില്‍, അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് സഭാദിനത്തെ അനുസ്മരിച്ച് പ്രസംഗിച്ചു. കൂടാതെ ഫെബ്രുവരി 21-ാം തിയതി സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതി, വൈസ് പ്രസിഡന്റ് വന്ദ്യ സാബു തോമസ് കോറെപ്പിസ്‌കോപ്പാ, ട്രഷറാര്‍ കമാന്‍ഡര്‍ ബാബു വടക്കേടത്ത്, മേഖല സെക്ര’റിമാര്‍ സാജു ജോര്‍ജ്, രാജേഷ് വര്‍ഗീസ് എിവരുടെ നേത്യത്വത്തിലും ഉത്സാഹത്തിലും. ലോസാഞ്ചലസ് സെന്റ് മേരീസ്, ഫീനിക്‌സ് സെന്റ് പിറ്റേഴ്‌സ്, ഹ്യുസ്റ്റ സെന്റ് മേരീസ്, എീ ദൈവാലയങ്ങളില്‍ യോഗങ്ങള്‍ കൂടുകയും റാലികള്‍ നടത്തുകയും ചെയ്തു.

ജോയിന്റ് സെക്രട്ടറി ഷെവലിയാര്‍ സി. കെ. ജോയി, മറ്റ് മേഖലാ സെക്ര’റിമാര്‍, ഷെവലിയാര്‍ ബാബു ജേയ്ക്കബ്, ഏലിയാസ് ജോര്‍ജ് ജോര്‍ജ്, വര്‍ഗീസ് മാലിയില്‍, കെ.സി. വര്‍ഗീസ് എിവര്‍, അവരവരുടെ മേഖലകളിലുള്ള എല്ലാ പള്ളികളിലും പ്രാര്‍ത്ഥനകള്‍ നടത്തുത് ഏകോപിപ്പിയ്ക്കുകയും വിജയിപ്പിയ്ക്കുകയും ചെയ്തു. എല്ലാവരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനു് ജനറല്‍ സെക്ര’റി, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് പ്രത്യേകം നന്ദി അറിയിക്കുു.