അമേരിക്കന്‍ രഹസ്യാന്വേഷണ വിഭഗം തലവനു പാക്ക് ചാരസംഘടന വിഷം നല്‍കി

06:50PM 7/5/2016
download (4)

വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു രണ്ടു മാസങ്ങള്‍ക്കകം പാക്കിസ്ഥാനിലെ സി ഐ എ മേധാവി മാര്‍ക്ക് കെല്‍ട്ടനെ അടിയന്തരമായി നാട്ടിലേയ്ക്കു മടക്കി. ആരോഗ്യ നില മോശമാണെന്നും പാക്ക് ഭരണകൂടുവുമായി യോജിച്ചു പോകുന്നില്ലന്നുമാണ് ഇതിനു കാരണമായി പറഞ്ഞത്. എന്നാല്‍ സി ഐ എ മേധാവിക്കു പാക്ക് ചാരസംഘടന വിഷം നല്‍കിയതായിരുന്നു എന്ന് വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സി ഐ എയുടെ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്നു മാര്‍ക് കെല്‍ട്ടന്‍. ഇദ്ദേഹം പാക്കിസ്ഥാന്‍ വിടുമ്പോള്‍ വേദനയാല്‍ പുളയുകയായിരുന്നു എന്ന് സി ഐ എയുടെ ഉന്നത ഉദ്യേഗസ്ഥര്‍ വെളിപ്പെടുത്തുന്നു. അമേരിക്കയില്‍ എത്തിച്ചതിനു ശേഷം ചകിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. തനിക്കാരോ വിഷം നല്‍കിയെന്നു മാര്‍ക്ക് കെല്‍ട്ടനും സംശയിച്ചിരുന്നു. അതുകൊണ്ടു തന്നെ പാക്കിസ്ഥാനില്‍ വച്ച് അദ്ദേഹത്തിനാരോ വിഷം നല്‍കിയെന്ന നിഗമനത്തിലാണു സി ഐ എയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രത്തില്‍ യു എസ് കമാഡോ ആക്രമണത്തില്‍ ലാദന്‍ വധിക്കപ്പെട്ടതോടെ അമേരിക്കയുടെയും പാക്കിസ്ഥാന്റെയും രഹസ്യന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാത്രമല്ല കെല്‍ട്ടണുമായി ഐ എസ് ഐ യ്ക്ക് കടുത്ത ശത്രുതയിരുന്നു എന്നും അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.