അമേരിക്കയിലെആർ.എസ്​.എസുകാരനാണ്​ ട്രംപെന്നും​ ഫേസ്​ബുക്കിൽ മലയാളികളുടെ പൊങ്കാല.

05:45 pm 28/11/2016

images
​ന്യൂയോർക്ക്​: ആറുപത്​ വർഷകാലം സ്വന്തം ജനതയെ അടക്കിഭരിച്ച എകാധിപതിയുടെ മരണമായാണ്​ ഫിദൽ കാസ്​ട്രോയുടെ മരണത്തെ ചരിത്രം രേഖപ്പെടുത്തുകയെന്ന ഡൊണൾഡ്​ ട്രംപി​െൻറ പ്രസ്​താവനക്കെതിരെ ഫേസ്​ബുക്കിൽ മലയാളികളുടെ പൊങ്കാല. കാസ്​ട്രോയെഎകാധിപതിയായി താരത്മ്യം ചെയ്​ത്​ട്രംപ്​ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിലാണ്​ മലയാളികൾ കമൻറുകളുമായി രംഗത്തെത്തിയത്. മിക്ക കമൻറുകളും മലയാളത്തിലാണ്​ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.​
​​
അമേരിക്കയിലെആർ.എസ്​.എസുകാരനാണ്​ ട്രംപെന്നും​ ലോക പൊലീസായ അമേരിക്കക്ക്​ ഭീഷണി ഉയർത്തിയിട്ടുള്ളത്​ ഫിദൽ മാത്രമാണെന്നും ചില കമൻറുകളിൽ പറയുന്നു. സ്​ത്രീകളുടെ പിറകേ നടക്കുന്ന ട്രംപിന്​ ഫിദൽകാസ്​ട്രോയെ കുറിച്ച്​ പറയാൻ അവകാശമില്ലെന്നും​ ചിലർ എഴുതിയിട്ടുണ്ട്​. എന്നാൽ ചില വിരുതൻമാർ ട്രംപിനെതിരെ അസഭ്യ വർഷവും നടത്തിയിട്ടുണ്ട്​​​.