അമേരിക്കയിലെ അലാസ്കയിൽ ശക്തമായ ഭൂചലനമുണ്ടായി.

07:33 am 3/6/2017

വാഷിംഗ്ടൺ: റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് ഈ വിവരം പുറത്തു വിട്ടത്.

നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.