അമേരിക്കയില്‍ ബിസിനസ് ലോണ്‍ ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ -സെമിനാര്‍ വിജ്ഞാനപ്രദമായി

12:05 pm 18/11/2016

Newsimg1_46847337

ന്യൂജേഴ്‌സി: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) എല്ലാ മാസവും ട്രൈ സ്റ്റേറ്റ് ഏരിയയിലെ ബിസിനസുകാര്‍ക്കായി നടത്തുന്ന നെറ്റ് വര്‍ക്ക് സെമിനാറില്‍ ഈ മാസത്തെ വിഷയം ചെറുകിട ബിസിനസ് ലോണിനെ സംബന്ധിച്ചായിരുന്നു.

എസ്.ബി.ഡി.സി (Small Business Develop Centre) റീജണല്‍ മാനേജര്‍ എലിന്‍സ് മക്‌ളര്‍ സ്റ്റാര്‍ട്ടപ് ബിസിനസുകാര്‍ക്കും എക്‌സിസ്റ്റിംഗ് ബിസിനസുകാര്‍ക്കും ഗവണ്‍മെന്റ് തലത്തിലും അല്ലാതെയും നല്‍കുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ലോണുകളെപ്പറ്റിയും വളരെ വിശദമായി പ്രതിപാദിച്ചു.

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഏരിയയില്‍ നിന്നും പങ്കെടുത്ത അമ്പതില്‍പ്പരം ബിസിനസുകാര്‍ക്ക് “നെറ്റ് വര്‍ക്കിംഗ് ഇവന്റ്’ വളരെ പ്രയോജനം നല്‍കുന്നുണ്ട്. എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച വൈകിട്ട് 6.30-ന് നെറ്റ് വര്‍ക്കിംഗ് സെമിനാറും നടത്തുന്നുണ്ട്.

കെ.സി.സി.എന്‍.എ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്‌സ് ജോണ്‍, ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍ എന്നിവരാണ് കെ.സി.സി.എന്‍.എയ്ക്ക് നേതൃത്വം നല്‍കുന്നത്. സംഘടനയുടെ ബോര്‍ഡ് മെമ്പര്‍ രാജ് ദാനിയേല്‍ ആണ് ഡിസംബര്‍ എട്ടിനു വ്യാഴാഴ്ച നടക്കുന്ന സെമിനാറിന്റെ കോര്‍ഡിനേറ്റര്‍.