അമേരിക്കയും ക്യൂബയും തമ്മിലുള്ള ആദ്യ ദൈനംദിന വിമാന സര്‍വ്വീസ് ആരംഭിച്ചു

06.15 AM 01-09-2016
flightt_30082016
അമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയും ക്യൂബയും തമ്മിലുള്ള ആദ്യ ദൈനംദിന വിമാന സര്‍വ്വീസ് ആരംഭിച്ചു. ഫോര്‍ട്ട് ലോഡര്‍ഡയിലില്‍ നിന്നും ഫ്‌ളോറിഡയിലേക്കാണ് ആദ്യ വിമാനം പറക്കുക. ജെറ്റ്ബ്ലൂ എയര്‍വെയ്‌സി?ന്റെ 150 സീറ്റുകളുള്ള എ 320 വിമാനമാണ് ആദ്യം സര്‍വീസ് നടത്തുന്നത്.
സെപ്തംബര്‍ മുതല്‍ മൂന്ന് കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കും. അഞ്ച് ദശകങ്ങള്‍ക്ക് ശേഷമാണ് ശീതയുദ്ധ ശത്രുക്കളായ ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു വാണിജ്യ സഞ്ചാര കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത്. ക്യൂബയുമായുള്ള പുതിയ ബന്ധം ഒബാമ ഭരണത്തിന്റെ തുടര്‍ച്ചയാണ്.
അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ ക്യൂബയിലേക്ക് പോകുന്നതില്‍ മുമ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടു കൂടി മതപരമായും സാംസ്‌കാരികമായുള്ള അകലം കുറക്കാന്‍ കഴിയുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ.