അമേരിക്കൻ തലസ്​ഥാനത്തെ മാളിലുണ്ടായ വെടി​വെപ്പിലെ ​പ്രതിയെന്ന്​ സംശയിക്കുന്നയാളെ കസ്​റ്റഡിയിലെടുത്തതായി ​​പൊലീസ്​ അറിയിച്ചു.

11:33 am 25/9/2016
download (2)
വാഷിങ്​ടൺ: ​അമേരിക്കൻ തലസ്​ഥാനത്തെ മാളിലുണ്ടായ വെടി​െവപ്പിൽ ​പ്രതിയെന്ന്​ സംശയിക്കുന്നയാളെ കസ്​റ്റഡിയിലെടുത്തതായി ​​പൊലീസ്​ അറിയിച്ചു. സ്​പെയിൻ ഭാഷ സംസാരിക്കുന്ന ഇയാൾ ശനിയാഴ്​ച പിടിയിലായതായി വാഷിങ്​ടൺ ​െപാലീസ്​ വക്​താവ്​ കെയ്​ത്​ ലീറിയാണ്​ മാധ്യമങ്ങളെ അറിയിച്ചത്​. ആയുധങ്ങളൊന്നുമില്ലാതെ ഷോപ്പിങ്​ മാളിലേക്ക്​ പ്രവേശിച്ച ഇയാൾ തോക്കുമായി നിൽക്കുന്നതായി സി.സി.ടി.വി ക്യാമറയിലാണ്​ വ്യക്​തമായത്​.

കഴിഞ്ഞ വെള്ളിയാഴ്​ച ​വൈകുന്നേരം ഏഴ്​ മണിക്ക്​ ബുലിന്ദ്​ടണിലെ കാസ്​കാഡ്​ മാളിലുണ്ടായ വെടിവെപ്പിൽ നാലു സ്​ത്രീകൾ ഉൾ​െപ്പടെ അഞ്ചു പേരാണ്​ മരിച്ചത്​. പ്രതിയെന്ന്​ സംശയിക്കുന്നയാളുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വെടിയുതിര്‍ത്തയാള്‍ 20 വയസ്സ് തോന്നിക്കുന്ന യുവാവാണെന്നും കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയതെന്നും തിരിച്ചറിയാനുള്ള മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ളെന്നും പൊലീസ് പറഞ്ഞിരുന്നു.