അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി.

09:44 am 29/3/2017

download (3)
ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ ബൊളീവിയയാണ് എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയെ അട്ടിമറിച്ചത്. യുവാന്‍ കാര്‍ലോസും, മാര്‍സെല്ലോ മൊറേനോയുമാണ് ബൊളീവിയയുടെ സ്‌കോറര്‍മാര്‍.
മെസ്സി, മഷിരാനോ, ഹിഗ്വൈന്‍ തുടങ്ങി അഞ്ചു മുന്‍നിര താങ്ങളില്ലാതെയായിരുന്നു അര്‍ജന്റീന ഇറങ്ങിയത്. ചിലിക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നേരിട്ട സസ്‌പെന്‍ഷനെ തുടര്‍ന്നാണ് മെസ്സിക്ക് മത്സരം നഷ്ടമായത്. തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത സാധ്യതകള്‍ വീണ്ടും പ്രതിസന്ധിയിലായി. 14 കളികളില്‍ 22 പോയിന്റ് മാത്രമുള്ള അര്‍ജന്റീന അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.