അവശ്യമരുന്നുകളുടെ വില കുറച്ചു

01:21pm 2/8/2016
download (11)

ന്യൂഡല്‍ഹി: രാജ്യത്തെ അവശ്യമരുന്നുകളുടെ വില കുറച്ചു. 24 ഇനം മരുന്നുകളുടെ വിലയില്‍ 25 ശതമാനം വരെയാണ് വില കുറച്ചത്. കാന്‍സര്‍, എച്ച്‌ഐവി, അണുബാധ, മാനസിക പിരിമുറുക്കം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് സര്‍ക്കാര്‍ കുറച്ചത്. ഷെഡ്യൂള്‍-ഒന്ന് വിഭാഗത്തില്‍പ്പെട്ട ഈ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റിയാണ്. ഈ മരുന്നുകളുടെ വിലയുയര്‍ത്താന്‍ കമ്പനികള്‍ക്ക് അധികാരമില്ല. അതേസമയം നോണ്‍-ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെ വില വര്‍ഷംതോറും പത്തു ശതമാനം ഉയര്‍ത്താന്‍ മരുന്നുകമ്പനികള്‍ക്ക് അനുവാദം നല്കിയിട്ടുണ്ട്.