07:03 pm 24/5/2017
പൂനെ: മഹാരാഷ്ട്രയിലെ അഹമദ്നഗറിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് കയറി ഏഴ് പേർ മരിച്ചു. പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. പൂനെയിൽ നിന്നും ബുൽധാന വഴി ഒൗറങ്കബാദിന് പോയ സംഘത്തിന്‍റെ ജീപ്പാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉൾപ്പടെയുണ്ടായിരുന്ന ജീപ്പിലെ ഏഴ് പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ജീപ്പിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.