അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു

08:38 am 11/6/2017

വാഷിംഗ്ടൺ: കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്താ​യി പെ​ന്‍റ​ഗ​ണ്‍ അ​റി​യി​ച്ചു. എ​ന്നാ​ൽ എങ്ങനെ കൊല്ലപ്പെട്ടുവെന്നതിനെ സംബന്ധിച്ചുള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പെ​ന്‍റ​ഗ​ണ്‍ അ​റി​യി​ച്ചു.

അ​ച്ചി​ൻ ജി​ല്ല​യി​ലെ വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ന​ൻ​ഗ​ർ​ഹ​ർ പ്ര​വി​ശ്യ​യു​ടെ പ്രോ​വി​ഷ്യ​ൽ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് അ​റ്റ​ഹു​ള്ള ഖോം​ഗാ​നി പ​റ​ഞ്ഞു. അ​ഫ്ഗാ​ൻ സൈ​നി​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളും കൊ​ല്ല​പ്പെ​ട്ട​താ​യി അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

താ​ബി​ബാ​ൻ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. താ​ലി​ബാ​ൻ അ​നു​ഭാ​വി​യാ​യ അ​ഫ്ഗാ​ൻ സൈ​നി​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഭീ​ക​ര സം​ഘ​ട​ന​യു​ടെ വ​ക്താ​വ് സ​ബി​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു.