10:10 am 20/5/2017

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഋഷികപൂറും വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ‘102 നോട്ട് ഒൗട്ട്’ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം തുടങ്ങി. 26 വർഷത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്. 102 വയസ്സുള്ള പിതാവായി അമിതാഭും 75 കാരനായ മകനായി ഋഷികപൂറുമാണ് അഭിനയിക്കുന്നത്. ഹിന്ദി സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം വീണ്ടും അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഋഷികപൂർ ട്വീറ്റ്ചെയ്തു. അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച ‘അമർ അക്ബർ ആൻറണി’ എന്ന സിനിമയിലെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്തു.
