അ​വ​താ​ര​ക​യെ​ അപമാനിച്ച ഡിവൈ.എസ്.പിക്കെതിരെ കേസെടുത്തു

11:59 am 26/08/2016
download
ഡിവൈ.എസ്.പി. വിനയകുമാരന്‍ നായർ
തിരുവനന്തപുരം: കേരള ​പൊലീസി​െൻറ ആഭിമുഖ്യത്തിൽ കൊല്ലത്ത്​ നടന്ന സൈബർ ക്രൈം സെക്യൂരിറ്റി കോൺഫറൻസിനിടെ അ​വ​താ​ര​ക​യെ​ അപമാനിക്കാൻ ​ശ്രമിച്ച ഹൈടെക് സെല്‍ ഡിവൈ.എസ്.പി. വിനയകുമാരന്‍ നായർക്കെതിരെ കേസെടുത്തു. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസെടുത്തത്. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു. നേരത്തേ തിരുവനന്തപുരം നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയെ മാറ്റിനിർത്താൻ ഡി.ജി.പി നിർദേശം നൽകിയിരുന്നു.

അന്താരാഷ്ട്ര സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പോള്‍സൈബ്, ഇസ്ര എന്നിവയുടെ സഹകരണത്തോടെ കേരള ​പൊലീസ്​ നടത്തിയ ശിൽപശാല ആഗസ്​റ്റ്​ 19,20 തീയതികളിലാണ്​ കൊല്ലത്ത്​ നടന്നത്​. ശിൽപശാലയുടെ അവസാന ദിവസമായ ശനിയാഴചയാണ്​ അ​വ​താ​ര​ക​യെ​ ​അ​പ​മാ​നി​ക്കാൻ​ ​ശ്ര​മ​മു​ണ്ടാ​യ​ത്.​ ഡി​വൈ.​എ​സ്.​പി​യു​ടെ​ ​അ​പ​മാ​ന​ ​ശ്ര​മ​ത്തെക്കുറിച്ച്​ അ​വ​താ​ര​ക​യാ​യ​ ​പെൺ​കു​ട്ടി​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ​പരാതി​ ​പ​റ​ഞ്ഞു.​ ​തു​ടർ​ന്ന് ​ഡി​വൈ.​എ​സ്.​പി​യെ​ ​സ​മ്മേ​ള​ന​ ​ഹാ​ളിൽ​ ​നി​ന്ന് ​ഇ​റ​ക്കി​വി​ട്ട​ശേ​ഷം​ ​സം​ഭ​വം​ ​ഡി.​ജി.​പി​ ​ലോ​ക് ​നാ​ഥ് ​ബെ​ഹ്റ​യു​ടെ​ ​ശ്ര​ദ്ധ​യിൽ​പെ​ടു​ത്തുകയായിരുന്നു.