പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബര്‍ 3, 4 തീയതികളില്‍

11:59 am 26/8/2016

Newsimg1_49004835
ചിക്കാഗോ: ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും 2016 സെപ്റ്റംബര്‍ 3, 4 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാളിനോടനുബന്ധിച്ച് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സുവിശേഷ പ്രാസംഗികനും ഫാമിലി കൗണ്‍സിലറുമായ ബഹു: ഡോ: എ. പി ജോര്‍ജ് അച്ചന്‍ (ന്യൂജേഴ്‌സി), ഷിജി അലക്‌സ് (ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്) എന്നിവര്‍ നയിക്കുന്ന കുടുംബ ധ്യാനയോഗവും ഉണ്ടായിരിക്കും.

ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ധ്യാനയോഗം വൈകുന്നേരം കുമ്പസാരത്തോടും സന്ധ്യാപ്രാര്‍ത്ഥനയോടും കൂടി സമാപിക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് ബഹു: ഡോ എ. പി ജോര്‍ജ് അച്ചന്‍ വി: കുര്‍ബ്ബാന അര്‍പ്പിക്കും. വി: കുര്‍ബ്ബാനമധ്യേ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. 12 മണിക്ക് നേര്‍ച്ച സദ്യയോടുകൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാളിലും ധ്യാനയോഗത്തിലും വിശ്വാസികള്‍ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ അഭ്യര്‍ത്ഥിച്ചു.

ചിന്താവിഷയം “ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്കും അവനോട് എതിര്‍ത്തുനില്‍ക്കാം, മുപ്പിച്ചരട് വേഗത്തില്‍ അറ്റുപോകയില്ല'(സഭാപ്രസംഗി 4:12)

കൂടുതല്‍ വിവരങ്ങള്‍ക്ക്: റീബാ വര്‍ഗീസ് (773 879 8202), സ്മിത ജോര്‍ജ് (708 653 6860), ജയ സക്കറിയ (630 242 6562), സൗമ്യ ബിജു (847 909 3644). ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.