ആട് – 2 ഈ ക്രിസ്മസിന് ഇറങ്ങും.

08:59 am 7/2/2017
images (11)

തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പോയി പിന്നീട് ഡി.വി.ഡി പുറത്തിറങ്ങിയപ്പോൾ വമ്പൻ വിജയമായ ചിത്രമാണ് ‘ആട് ഒരു ഭീകരജീവിയാണ്’ എന്നത്. ന്യൂജനറേഷൻ പിള്ളേരെല്ലാം പിന്നീട് ഷാജിപാപ്പന്‍റെ ആരാധകരായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഷാജി പാപ്പൻ താരമായി. പിന്നീട് വന്ന ഒാണം, ക്രിസ്മസ്, പെരുന്നാൾ എന്നീ ആഘോഷങ്ങളിലെല്ലാംയുവാക്കൾ ഷാജിപാപ്പൻ സ്റ്റൈലിൽ വസ്ത്രവും ധരിച്ച് ആർമാദിച്ചു. അവർക്കിതാ ഒരു സന്തോഷ വാർത്ത ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു. രണ്ടാം ഭാഗം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാന്വല്‍ തോമസ് ഫേസ് ബുക്കിലൂടെ അറിയിച്ചു.

അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു. ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ‘ആട് 2′ ഈ ക്രിസ്മസ്സിന് തിയ്യേറ്ററുകളിലെത്തും..!! എന്നാണ് സംവിധായകന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നയാണ് ആട് 2 നിര്‍മ്മിക്കുന്നത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയാണ് മിഥുന്‍ സംവിധാനം ചെയ്തത്. ഇപ്പോൾ അലമാര’ എന്ന മറ്റൊരു ചിത്രമാണ് മിഥുന്‍ ഒരുക്കുന്നത്. അതിന് ശേഷമാവും ചിത്രീകരണം.