ആദായനികുതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍

11:22 AM 29/11/2106

download (6)
നിയമവിധേയമല്ലാത്ത നിക്ഷേപങ്ങള്‍ സ്വയം വെളിപ്പെടുത്താനും പിടിക്കപ്പെട്ടാല്‍ വന്‍ പിഴ ഈടാക്കാനുമുളള ആദായനികുതി രണ്ടാം ഭേദഗതി ബില്‍ ഇന്ന് ലോക്സഭാ അജണ്ടയില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ബഹളത്തിനിടെയാണ് അരുണ്‍ ജയ്റ്റ്‍ലി ബില്ല് അവതരിപ്പിച്ചത്. ആദ്യത്തെ ബില്ലായാണ് നടപടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പണം അസാധുവാക്കലില്‍ ചര്‍ച്ച പൂര്‍ത്തിയാവാതെ ബില്ല് പാസ്സാക്കാനുള്ള ശ്രമം ചെറുക്കാനാണ് പ്രതിപക്ഷ നീക്കം. അടിയന്തര പ്രമേയം എന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയും ഇന്നു ചേരും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പണം അസാധുവാക്കലിനെതിരെ ലക്നൗവില്‍ ഇന്ന് ധര്‍ണ്ണ നടത്തും നാളെ പറ്റ്നയിലും മമതയുടെ പ്രതിഷേധമുണ്ട്.