ആഫ്രിക്കന്‍ അമേരിക്കന്‍ പിന്തുണ സമാഹരിക്കുന്നതില്‍ ഹിലറി പരാജയപ്പെടുന്നു

08:29 pm 4/10/2016

പി. പി. ചെറിയാന്‍

Newsimg1_3400092

നോര്‍ത്ത്കരോലിന: 2012 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയ്ക്ക് ലഭിച്ച ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ നേടുന്നതില്‍ ഹിലറി പരാജയപ്പെടുന്നു. നവംബര്‍ 8 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്‌ലോറിഡ, ഒഹായൊ, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങള്‍ വിജയത്തിന് അതിനിര്‍ണ്ണായക മായിരിക്കെ ഈ മൂന്നു സംസ്ഥാനങ്ങളിലും ഡോണാള്‍ഡ് ട്രംപ് ഹില്ലറിയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടത്തുന്നത്. ഹിലറിക്ക് 46 ഉം ട്രംപിന് 45 ഉം ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് ലഭിച്ചിട്ടുളളതെന്ന് ബ്ലൂംബര്‍ഗ് രാഷ്ട്രീയ സര്‍വ്വേ വെളിപ്പെടുത്തുന്നു. ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിനിധിയായി ഒബാമ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലേറിയിട്ടും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കുവാന്‍ കഴിയാത്തതാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കെതിരെ ഇവര്‍ തിരിയുവാനിടയായത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലറി ക്ലിന്റന്‍ ഒരു ടേം കൂടെ പ്രസിഡന്റായി ഭരണം തുടരുകയാണെങ്കില്‍ നേട്ടങ്ങളേക്കാള്‍ കോട്ടങ്ങള്‍ക്കായിരിക്കും സാധ്യത എന്നതും ഇവരുടെ പിന്തുണ കുറയുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ രാഷ്ട്രീയക്കാരനല്ലാത്ത ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു ഒരു പരീക്ഷണത്തിന് മുതിര്‍ന്നാല്‍ അതിലൊട്ടും അതിശയോക്തിയില്ല. തിരഞ്ഞെടുപ്പ് അടുക്കും തോറും ഹിലറി ക്യാംപില്‍ ആത്മവിശ്വാസം കുറഞ്ഞുവരുമ്പോള്‍, ട്രംപ് ക്യാംപില്‍ ആത്മവിശ്വാസം വര്‍ധിച്ചു വരുന്നതായാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ പതിനെട്ടടവും പയറ്റി തെളിഞ്ഞ ഹിലറി നല്‍കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതേപടി നിറവേറ്റും എന്നും വോട്ടര്‍മാര്‍ സംശയിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കും ഭീകരതയ്ക്കുമെതിരെ സ്വീകരിച്ച സമീപനത്തിന്റെ പ്രതിഫലനമായിരിക്കും ട്രംപിന്റെ വിജയത്തിന്റെ മാനദണ്ഡം.