ആവശ്യത്തിന് മരുന്നില്ല; ജന ഒൗഷധി സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു

11:30 AM 21/07/2016
download (11)
അങ്കമാലി: കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കുന്ന ജന ഒൗഷധി മെഡിക്കല്‍ സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു. ആവശ്യത്തിന് മരുന്നുകളില്ലാത്തതാണ് കാരണം. സംസ്ഥാനത്തെ ജന ഒൗഷധിയുടെ പല സ്റ്റോറുകളിലും പ്രധാനപ്പെട്ട പല മരുന്നുകളും ലഭ്യമല്ല. ജന ഒൗഷധി സ്റ്റോറുകളില്‍ മരുന്നുകളത്തെിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റ് തീരുകയാണ്. ജന ഒൗഷധി പദ്ധതി അട്ടിമറിക്കാനുള്ള മരുന്ന് മാഫിയയുടെ നീക്കമാണിതെന്നാണാക്ഷേപം.

സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ജന ഒൗഷധി. ബ്യൂറോ ഓഫ് ഫാര്‍മ പി.എസ്.യൂസ് ഓഫ് ഇന്ത്യ (ബി.പി.പി.ഐ) നേരിട്ടാണ് ജന ഒൗഷധി സ്റ്റോറുകള്‍ നടത്തുന്നത്. മരുന്നുകളുടെ ഗുണനിലവാരം കര്‍ശനമായി പരിശോധിച്ചുറപ്പാക്കുന്നത് ബി.പി.പി.ഐയാണ്. അതിനാല്‍, ഗുണനിലവാരം കുറവാണെന്ന ഡോക്ടര്‍മാരുടെയും മരുന്നുകമ്പനികളുടെയും ആക്ഷേപം വിലപ്പോകാതെവന്നു. അതോടെ,യാണ് ജന ഒൗഷധി സ്റ്റോറുകളില്‍ മരുന്നുകള്‍ ലഭ്യമാകാതിരിക്കാന്‍ ആസൂത്രിത ഇടപെടല്‍ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍ക്കാറിന്‍െറ മറ്റേത് മരുന്നു വിപണന കേന്ദ്രങ്ങളേക്കാളും വിലക്കുറവിലാണ് ജന ഒൗഷധിയിലെ മരുന്ന് വിപണനം. അങ്കമാലിയിലെ ജന ഒൗഷധി സ്റ്റോറില്‍ ഏതാനും മരുന്നുകള്‍ മാത്രമാണുള്ളത്. ഇന്ത്യയില്‍ ജന ഒൗഷധിയുടെ 3000 സ്റ്റോറുകളാണുള്ളത്. കേരളത്തില്‍ 15 എണ്ണമുണ്ട്്. സര്‍ക്കാര്‍ ലക്ഷ്യമാക്കുംവിധം പാവപ്പെട്ട രോഗികള്‍ക്കാണ് പ്രധാനമായും മരുന്നുകള്‍ പ്രയോജനം ചെയ്യുന്നതെന്നുറപ്പാക്കാന്‍ വിപണനത്തില്‍ ശാസ്ത്രീയ നിയന്ത്രണമോ മാനദണ്ഡമോ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.