ആശുപത്രി ഐ.സി.യുവിൽ ബലാൽസംഗം; ഡോക്ടർ അറസ്റ്റിൽ

O1: 01 PM 09/09/2016
images (3)
ഗാന്ധിനഗർ: ഗുജറാത്തിലെ അപ്പോളോ ആശുപത്രിയിൽ യുവതിയെ ബലാൽസംഗം ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡെങ്കിപനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയെയാണ് ഡോക്ടർ രണ്ടു ദിവസങ്ങളിലായി ബലാൽസംഗം ചെയ്തത്.

ഞായർ, തിങ്കൾ ദിവസങ്ങളിൽ അബോധാവസ്ഥയിലാകുന്നതിനുള്ള മരുന്ന് കുത്തിവെച്ചാണ് ഡോക്ടർ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറോടൊപ്പം രമേഷ് ചൗഹാനെന്ന ആശുപത്രിയിലെ ജോലിക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.