ആസാമില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മരണം

10:10am 08/7/2016
download (8)
ഗുവാഹത്തി: ആസാമിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും രണ്ടു പേര്‍ മരിച്ചു. മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന മഴയില്‍ ബ്രഹ്മപുത്ര അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകി. 1.25 ലക്ഷം പേരെ ദുരന്തം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പലസ്ഥലങ്ങളിലും ഗതാഗത, വൈദ്യുതി സൗകര്യങ്ങള്‍ താറുമാറായിരിക്കുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു.