ആർ. ശ്രീലേഖക്കെതിരെ വിജിലൻസ് അന്വേഷണം

11:26 AM 17/11/2016

download (2)

തിരുവനന്തപുരം: ഇന്റലിജൻസ് എ.ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ മന്ത്രി എ.കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് വകുപ്പ് ശിപാർശ ചെയ്തത്.

മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ,ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം,വകുപ്പിനു വേണ്ടി വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേട് തുടങ്ങി നിരവധി ക്രമക്കേടുകളാണ് വിജിലൻസ് അന്വേഷണത്തിനു ആധാരമായി ഗതാഗത വകുപ്പ് ചൂണ്ടികാട്ടുന്നത്.