സി.പി.എം നേതാവ്​ സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കി

03:39 PM 17/11/2016
zakir-hussain.jpg.image.784.410
സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിൽ കീഴടങ്ങിയ സക്കീർ ഹുസൈനെ കോടതിയിൽ ഹാജരാക്കി. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക്​ വിധേയനാക്കിയ ശേഷമാണ്​ കോടതിയിൽ എത്തിച്ചത്​. ജാമ്യം ഇന്നു തന്നെ പരിഗണിക്കണമെന്ന്​ ഹൈകോടതി നിർദ്ദേശിച്ചിരുന്നു.

എന്നാൽ സക്കീറിനെ കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്ന്​ പൊലീസ്​ ആവശ്യ​െപ്പടില്ല. കസ്​റ്റഡി ആവശ്യ​െപ്പടാൻ കഴിയില്ലെന്നാണ്​​ പൊലീസിന്​ ലഭിച്ച നിയ​േമാപദേശം. സക്കീർ ഹുസൈൻ ഇന്ന്​ രാവിലെ എട്ടുമണിയോടെയാണ്​ കൊച്ചി പൊലീസ്​ കമ്മീഷണർ ഒാഫീസിലെത്തി​ കീഴടങ്ങിയത്​. മാധ്യമങ്ങളെ വെട്ടിച്ച്​ കാർ പാർക്കിങ്ങ്​ ഏരിയയിലൂടെ​ രഹസ്യമായാണ്​ ഒാഫീസിനകത്ത്​ കടന്നത്​. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിങ്കളാഴ്​ച ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാൻ നിർദേശിച്ചിരുന്നു.

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ്​ ഒക്​ടോബർ 26നാണ്​ കേസെടുത്തത്​. 22 ദിവസമായി ഒളിവിലായിരുന്നു. സക്കീര്‍ ഹുസൈന്‍ പൊലീസ് മുമ്പാകെ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കേസിലെ ഒന്നാം പ്രതിയാണ്​ സക്കീർ ഹുസൈൻ. കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ദിഖും ഫൈസലും റിമാൻഡിലാണ്​. നാലാം പ്രതി ഷീല തോമസിനെതിരെ പൊലീസ്​ ഇതുവ​രെ നടപടി എടുത്തിട്ടില്ല. ഒളിവിലായിരുന്ന സക്കീർ ഏരിയ കമ്മിറ്റി ഒാഫീസിലെത്തിയത്​ വിവാദമായിരുന്നു