ഇടുക്കിയില്‍ ഹഷീഷ് വേട്ട

05:37pm 19/04/2016
images
തൊടുപുഴ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ ഹഷീഷ് വേട്ട. അന്തര്‍ ദേശിയ വിപണിയില്‍ 11 കോടി വില വരുന്ന 11ലിറ്റര്‍ ഹഷീഷ് ഓയില്‍ ആണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്നും കൊണ്ട് വന്ന ഹാഷിഷ് ഓയില്‍ കള്ളിമാലി എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആള്‍ട്ടോ കാറില്‍ കൊണ്ട് പോകുന്നതിനിടയില്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ ചെളിമടയില്‍ വെച്ചാണ്എക്‌സൈസ് സംഘം പിടികൂടിയത്. പ്രസാദ്, മനോജ് എന്നിവരെയാണ് കസ്റ്റഡയിലെടുത്തത്.