കാബൂളില്‍ യു.എസ് എംബസിക്കു നേരെ ചാവേറാക്രമണം: മരണം 28 ആയി

05:37pm 19/04/2016
download
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥരടക്കം 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ആക്രമികള്‍ രാജ്യത്തെ പ്രധാന സുരക്ഷ ഏജന്‍സിയെയാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു.

ആക്രമണം നടന്നതിന് തൊട്ടടുത്താണ് അഫ്ഗാനിലെ നാറ്റോ ദൗത്യ സേനയുടെ ആസ്ഥാനം. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്കില്‌ളെന്ന കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. റോക്കറ്റാക്രമണങ്ങള്‍ ഇവിടെ പതിവാണ്.