ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ക്രൂര പീഡനം

02.49 AM 29/10/2016
Crime_760x400
തൃശൂർ: തെക്കുംകരയില്‍ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ക്രൂര പീഡനം. പതിനാറേക്കര്‍ പാടത്തിനു നടുവില്‍ ഒറ്റയ്ക്കൊരു കുടിലില്‍ എട്ടുമാസമായി ശമ്പളമില്ലാതെ പണിയെടുപ്പിച്ചു. കൂലി ചോദിച്ചതിന് ക്രൂരമായി മര്‍ദ്ദിച്ചതായും പരാതി. പഞ്ചായത്ത് പ്രസിഡന്‍റും പൊലീസും സ്ഥലത്തെത്തി തൊഴിലാളിയെ മോചിപ്പിച്ചു.
ഝാര്‍ഖണ്ഡില്‍ നിന്നും തൊഴില്‍ തേടിയെത്തിയ രാജുവിനെയാണ് തൊഴിലുടമ ക്രൂരമായി മര്‍ദ്ദിച്ചത്. തെക്കുംകര പഞ്ചായത്ത് പുന്നംപറമ്പിലെ വിസ്തൃത പാടശേഖരം. പകലന്തിയോളം പാടത്തു പണി. പാടത്തിന് കരയിലെ സുരക്ഷിതമല്ലാത്ത ചായ്പില്‍ പാര്‍പ്പ്. എട്ടുമാസമായി ശമ്പളം നല്‍കിയിട്ട്. ചോദിച്ചാല്‍ ക്രൂര മര്‍ദ്ദനം. ഇതായിരുന്നു രാജുവിന്‍റെ അവസ്ഥ.
രാജുവിനെ പാര്‍പ്പിച്ചിരുന്ന പാടത്തിനു നടുവിലെ ഈ കൂര കൂടി കാണണം. ഇഴജന്തുക്കളെ ഭയന്നാണ് ഇക്കാലമകത്രയും ഈ മനുഷ്യനിവിടെക്കിടന്നത്. അവിടെയെത്തിയ തൊഴിലുടമയോട് ഞങ്ങള്‍ കാര്യം തിരക്കി. മറുപടി ഇതായിരുന്നു. പിന്നെ വൈകിയില്ല, പഞ്ചായത്ത് പ്രസിഡന്‍റ് പൊലീസിനെ വിളിച്ചുവരുത്തി. നാട്ടുകാരുടെ സാന്നിധ്യത്തില്‍ രാജു പീഡന കഥ വെളിപ്പെടുത്തി. രാജുവിന്‍റെ മൊഴി പ്രകാരം തൊഴിലുടമ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജുവിന്‍റെ പുനരധിവാസത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് പഞ്ചായത്തും നല്‍കി.