ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു

01:20 pm 18/8/2016

പി.പി. ചെറിയാന്‍
Newsimg2_49549104
ന്യൂജേഴ്‌­സി: എഡിസണിലെ ഓക്ക് ട്രീ റോഡില്‍ ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ സംഘടിപ്പിച്ചഇന്ത്യാ ദിന പരേഡില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സിയും പങ്കെടുത്തു. ന്യു യോര്‍ക്ക് സിറ്റിയിലെ പരേഡ് കഴിഞ്ഞാല്‍ െ്രെടസ്‌റ്റേറ്റിലെ ഏറ്റവും വലിയ പരേഡാണിത്. നിരവധി ഫ്‌­ളോട്ടുകളും ആയിരക്കണക്കിനാളുകളും ഇന്ത്യന്‍ വ്യാപാര കേന്ദ്രമായ ഓക്ക് ട്രീ റോഡിലൂടെ നിറഞ്ഞൊഴുകി. കടുത്ത ചൂടു മൂലം വന്‍പിച്ച ജനാവലി കാഴ്ക്കാരായ് തണലുള്ള സ്ഥലങ്ങളിലെല്ലാം നിലയുറപ്പിച്ചു.

ജേക്കബ് കുരിയാക്കോസ്, പ്രകാശ് കാരോട്ട്, രജി മറ്റപ്പിള്ളി, വര്‍ഗീസ് മാഞ്ചേരി, സജു കുരിയാക്കോസ്, പീറ്റര്‍ ജേക്കബ്, ഷോണ്‍ ഡേവിഡ്, ജെയിംസ് തുങ്കുഴി, സജി കീക്കാടന്‍ തുടങ്ങിയവര്‍ ഐ.എ., എന്‍.ജെ സംഘത്തിനു നേതൃത്വം നല്‍കി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സ്മരണകള്‍ അയവിറക്കിയും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് റാലിയില്‍ പങ്കെടുത്തവര്‍ പിരിഞ്ഞുപോയത്.