ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് യു.എസ്.സെനറ്റ് കമ്മിററി

10:03am 03/7/2016

പി.പി.ചെറിയാന്‍
unnamed (4)
വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കോള്‍ സെന്ററുകളും തട്ടിപ്പു കേന്ദ്രങ്ങളാണെന്ന് യു.എസ്. സെനറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 29ന് യു.എസ്. ഗവണ്‍മെന്റാണ് ഈ വിവരം ഔദ്യോഗീകമായി വെളിപ്പെടുത്തിയത്.
ഇത്തരം കോള്‍സെന്ററുകളില്‍ നടക്കുന്ന തട്ടിപ്പുകളെ എപ്രകാരം നേരിടണമെന്ന് ഇന്ത്യന്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ പരിശീലനം നല്‍കുന്നതായും ഗവണ്‍മെന്റ് അറിയിപ്പില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

പ്രൈസ് പ്രമോഷന്‍, ലോട്ടറി, തുടങ്ങിയ വ്യാജപ്രചരണങ്ങളില്‍ കൂടുതല്‍ അമേരിക്കയിലെ പ്രായമായവരാണ് വഞ്ചിക്കപ്പെടുന്നതെന്ന് സബ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കോള്‍സെന്ററുകളുടെ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നതു കൂടാതെ, ശാരീരിക ക്ഷീണം, മാനസിക വിഭ്രാന്തി, എന്നിവയും അനുഭവപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നിയമനത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ സജ്ജീവമായി രംഗത്തെത്തിയിട്ടുണ്ട്.

സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ചക്ക് ഗ്രാസിലി സെനറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പഠിപ്പു കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.