08:29 pm 5/6/2017
മയാമി: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ (ഐഎന്എഎസ്എഫ്) ഇരുപതാം വാര്ഷിികാഘോഷങ്ങളും, ഇന്റര്‍നാണഷല്‍ നഴ്സസ് ഡേ സെലിബ്രഷനും സംയുക്തമായി മെയ് 27ന് ശനിയാഴ്ച വൈകുന്നേരം കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വര്ണ്ണ്ശബളമായ കലാപരിപാടികളോടുകൂടി നടത്തപ്പെട്ടു.
വിഭവസമൃദ്ധമായ ഡിന്നറോടുകൂടി തുടങ്ങിയ സന്ധ്യയില്‍, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹെയ്തി, ഫിലിപ്പൈന്‍സ്, ജമൈക്ക തുടങ്ങിയ രാജ്യങ്ങളിലെനഴ്സിംഗ് സംഘടനാംഗങ്ങളുടെ കലാപരിപാടികള്‍ക്കു പുറമെ മാജിക്ഷോ, പ്രശസ്ത നര്‍ത്തകി ശ്രീരാധാ പോളിന്റെ ഒഡീസിനൃത്തം, ഹിപ്ഹോപ് ഡാന്‍സ് ,പഞ്ചാരിമേളം, ഭരതനാട്യം, ബോളിവുഡ് ഡാന്‍സ്, സംഗീതം, ഭാംഗ്റ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സില്‍ അരങ്ങു തകര്‍ക്കുകയും ഏവരുടെയും പ്രശംസപിടിച്ചുപറ്റുകയും ചെയ്തു.
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് സൗത്ത്ഫ്ളോറിഡയുടെ നേതൃത്വത്തില്‍ ഹൈദ്രബാദിലുള്ള ഗാന്ധിനഗര്‍ കുഷ്ഠരോഗ കോളനിയില്‍ സമ്പൂര്‍ണ്ണ സജ്ജീകരണത്തോടുകൂടിയനഴ്സിംഗ് ക്ലിനിക്ക് നിര്‍മ്മിച്ച് നല്കുവാനുള്ള പദ്ധതി ഡോ. വെസ്ലി ജാക്സണും ഡോ.ജോര്‍ജ് പീറ്ററും (പ്രൊഫസര്‍മാര്‍ ബ്രോവാര്‍ഡ് കോളേജ്) ചേര്‍ന്ന് വിശദീകരിച്ചു.ഈ ചാരിറ്റി പ്രവര്‍ത്തിയുടെ പൂര്‍ണ്ണതയ്ക്കായി സ്പോണ്‍സര്‍മാരും കാണികളും അകമഴിഞ്ഞു സഹായിച്ചു.ലോകമെമ്പാടുമുള്ള നല്ലവരായ മലയാളി സുഹൃത്തുക്കളില്‍ നിന്നും ഇതിനായി സഹായംപ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ഐഎന്എഎസ്എഫ് പ്രസിഡന്റ് ഷീല ജോണ്‍സന്റെയും മുഖ്യഭാരവാഹികളായ ബോബി വര്‍ഗീസ്, ബിനി തോമസ്, ഡിക്സി ഷാനു, അമ്മാള്‍ ബെര്‍ണാഡ് എന്നിവരുടെയും നേതൃത്വത്തില്‍ നടന്ന ആഘോഷച്ചടങ്ങില്‍ റവ. ഫാ.തോമസ് കടുകപ്പിള്ളി പ്രാര്‍ഥന അര്‍പ്പിച്ചു.ജെറിന് ജോര്‍ജ് റാന്തലേന്തിയ ഫ്ലോറെന്‍സ് നൈറ്റിന്ഗേലായി.പരിപാടികളുടെ ഉദ്ഘാടനം ഫ്ളോറിഡ നഴ്സസ് അസോസിയേഷന് പ്രസിഡന്റ് ഡോ.ലിയ കിണാര്ഡ് നിര്‍വഹിച്ചു .സിറ്റി ഓഫ് പെം ബ്രൂക്ക്പൈന്സ് വൈസ് മേയര്‍ ആഞ്ചലോ കാസ്തിയോ, സിറ്റി കമ്മിഷണര്‍ ഐറിസ്സയ്പിള്, ബ്രോവാര്‍ഡ് കൗണ്ട്ടിഹ്യൂമന് റൈറ്റ്സ്കമ്മീഷന് അംഗം ജോയ് കുറ്റിയാനി, ഫോമാ ജോയിന്റ് ട്രെഷറര്‍ ജോമോന് കുളപ്പുരക്കല്‍, നാഷണല്‍ കമ്മിറ്റി അംഗവും പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനുമായ തോമസ് പി ഉമ്മന്‍, പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി സജി കരിമ്പന്നൂര്‍, കേരള സമാജം പ്രസിഡന്റ് സാജന് മാത്യു, നവകേരള പ്രസിഡന്റ് സുരേഷ് നായര്‍ തുടങ്ങി വിവിധ സംഘടനാ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു.
ഐന്എഎസ്എഫ് സെക്രട്ടറി ജിനോയ് തോമസ് കൃതജ്ഞത അര്‍പ്പിച്ചപ്പോള്‍ വാണി മുരളിയുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് ലക്ഷ്മി സൂരജ്, ഷെറി ജോണ്സണ് എന്നിവര്‍ അവതാരകരായി.
അലീഷ കുറ്റിയാനി, വത്സ സണ്ണി, സജോ പല്ലിശ്ശേരി, കുഞ്ഞമ്മ കോശി, ജെസ്സി വര്‍ക്കി, മേരി തോമസ്, ഗ്രേസ് പൊന്നച്ചന്, ലിസമ്മ ജോസ്, മീനരാജ്, സിബി പീറ്റര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.