ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂണ്‍ 28ന് യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യും.

08:50am 01/5/2016

– പി.പി.ചെറിയാന്‍
unnamed
വാഷിംഗ്ടണ്‍: ജൂണ്‍ 8ന് ചേരുന്ന യു.എസ്. കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിസംബോധന ചെയ്യുമെന്ന് ഹൗസ് സ്പൂക്കര്‍ പോള്‍ റയന്‍ ഇന്ന്(ഏപ്രില്‍ 28 വ്യാഴം) വാഷിംഗ്ടണില്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

2005 നു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുന്നത്.
ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ ഇന്ത്യയുമായി ആനുകാലികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരസ്പരം സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കുന്നതെന്ന് പോള്‍ റയന്‍ പറഞ്ഞു. പോള്‍ റയന്‍ ചുമതലയേറ്റ 2015 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാഷ്ട്രതലവന്‍ യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുന്നത്.

ഒബാമയും, നരേന്ദ്രമോഡിയുമായുള്ള കൂടികാഴ്ചയുടെ വിശദാംശങ്ങള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ എന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

2014 സെപ്റ്റംബറില്‍ മോഡി വൈറ്റ് ഹൗസിലും 2015 ജനുവരിയില്‍ ഒബാമ ഇന്ത്യയിലും ഔദ്യോഗീക സന്ദര്‍ശനം നടത്തിയിരുന്നു.

നരേന്ദ്രമോഡി 2002 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉണ്ടായ മുസ്ലീം വിരുദ്ധ കലാപത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി മോഡിയാണെന്നാരോപിച്ചു അമേരിക്ക സന്ദര്‍ശിക്കുന്നതിനുള്ള വിസ നിഷേധിച്ചിരുന്നു.

മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഇദ് റോയ്‌സ് സ്വാഗതം ചെയ്തു.