ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ അംഗം അമല്‍ ദത്ത അന്തരിച്ചു

09:59am 11/7/2016

download (1)
കോല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന അമല്‍ ദത്ത (86) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകള്‍ക്കു വേണ്്ടി കളിച്ചിട്ടുള്ള അമല്‍ ദത്ത 1954ലെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ അംഗമായിരുന്നു. പിന്നീട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ്രപരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

മോഹന്‍ ബഗാനെ പരിശീലിപ്പിക്കുന്ന സമയത്ത് 4-1-2-1-2 എന്ന രീതിയില്‍ കളിക്കാരെ വിന്യസിക്കുന്ന ഡയമണ്്ട് ശൈലി കൊണ്്ടുവന്നത് അമലായിരുന്നു.