ഇന്ത്യന്‍ വംശജന് ആദ്യ റിയോ ഒളിംപിക്‌സ് മെഡല്‍

12:02 pm 17/8/2016

പി. പി. ചെറിയാന്‍
unnamed
റിയോ: വേള്‍ഡ് മീറ്റേഴ്‌സിന്റെ കണക്കനുസരിച്ച് ഇന്ന് ഓഗസ്റ്റ് 15 ന് ഇന്ത്യയിലെ ജനസംഖ്യ 132 കോടിയിലധികം വരുമെന്നിരിക്കെ റിയൊ ഒളിംപിക്‌സില്‍ ഒരു മെഡല്‍ പോലും ഇതുവരെ നേടാന്‍ ഇന്ത്യയ്ക്കായില്ലെ ങ്കിലും ബാംഗ്ലൂരില്‍ നിന്നുളള രാഘവ്- സുഷമ റാം ദമ്പതികളുടെ മകനും യുഎസ് ടെന്നിസ് കളിക്കാരനുമായ രാജീവ് റാമിന് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ വെളളി മെഡല്‍ !

ഗോള്‍ഡ് മെഡലിനുവേണ്ടി മത്സരിച്ച വീനസ്­- രാജീവ് റാം ജോഡിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് യുഎസ് ടീമംഗങ്ങളായ ബെഥനി മാറ്റക്ക് – ജാക്ക് സോക്ക എന്നിവരില്‍ നിന്നാണ്.

ഇന്ത്യന്‍ ടെന്നിസ് ജോഡികളായ സാനിയ മിര്‍സ- റോഹന്‍ ജോഡിയെ പരാജയപ്പെടുത്തിയാണ് വിനസ്­- രാജീവ് റാം ഫൈനലിലെത്തിയത്.

ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് കൊളറാഡൊ ഡെന്‍വറില്‍ ജനിച്ച രാജീവിന് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധികരിക്കണമെന്നായിരുന്നു ആഗ്രഹം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുക എന്നത് അസാധ്യമായിതനാലാണ് ആഗ്രഹം സഫലമാകാതിരുന്നതെന്ന് രാജീവ് റാം പറഞ്ഞു.

മിര്‍സ- രോഹന്‍ ടീമിനെ പരാജയപ്പെടുത്തിയതുകൊണ്ട് ഇന്ത്യന്‍ ജനത എന്നെ കൂടുതല്‍ വെറുക്കുന്നുണ്ടാകും. രാജീവ് റാം തന്റെ മനസ് തുറന്നു.

32 കാരനായ രാജീവ് റാം ആദ്യമായാണ് ടെന്നിസില്‍ യുഎസിനെ പ്രതിനിധാനം ചെയ്യുന്നതെങ്കിലും ആദ്യ മത്സരത്തില്‍ മെഡല്‍ നേടാനായത് കഠിനവും തുടര്‍ച്ചയായ പരിശീലനവും കൊണ്ട് മാത്രമാണെന്ന് റാം പറഞ്ഞു.