ഇന്ത്യയില്‍ സൂര്യഗ്രഹണം

12:58pm 9/3/2016
images (2)
കൊല്‍ക്കത്ത: 2016ലെ ആദ്യ സൂര്യഗ്രഹണം ബുധനാഴ്ച ദൃശ്യമായി. ഗ്രഹണം ഇന്ത്യയില്‍ ഭാഗികമായിരുന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളായ സുമാത്ര, ബോര്‍നിഒ, സുല്‍അവേസി തുടങ്ങിയ രാജ്യങ്ങളിലും മധ്യ പസഫിക് ദ്വീപുകളിലും മാത്രമാണ് പൂര്‍ണ സൂര്യഗ്രഹണം കാണാനായത്. കേരളത്തില്‍ രാവിലെ 6.38 നും 7.47നും ഇടയിലായിരുന്നു ഗ്രഹണം. രാവിലെ 7.27നാണ് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ ഇന്ത്യയില്‍ മറ്റൊരിടത്തും ഗ്രഹണത്തിന്റെ പൂര്‍ണദൃശ്യം കാണാനായില്ല. ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം 2019 ഡിസംബര്‍ 26നായിരിക്കും. 2011ലാണ് രാജ്യത്ത് അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത്. നഗ്‌നനേത്രം കൊണ്ട് ഗ്രഹണം കാണരുതെന്നും മുന്‍കരുതലെടുക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.