ഇന്ത്യയുമായി അണു പരീക്ഷണ നിരോധന കരാറിന് തയാറായിരുന്നുവെന്ന് പാക്

08: 50 am 13/8/2106
download (8)

ഇസ് ലാമാബാദ്: ഇന്ത്യയുമായി ആണവ പരീക്ഷണ നിരോധന കരാറിന് തയാറായിരുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ വക്താവ് സര്‍താജ് അസീസ്. തുടര്‍ ആണവ പരീക്ഷണം ഉഭയകക്ഷി ധാരണയില്‍ നിര്‍ത്തിവെക്കുന്നതിന് സന്നദ്ധമായിരുന്നുവെന്ന് നയതന്ത്രപ്രതിനിധികളുടെ യോഗത്തെക്കുറിച്ച് വിശദീകരിക്കവെ അദ്ദേഹം വാര്‍ത്താലേഖകരോട് വെളിപ്പെടുത്തി. ഞങ്ങള്‍ ഏകപക്ഷീയമായി തന്നെ പരീക്ഷണത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചതാണ്. അതിലൂടെ ഇന്ത്യയുമായി ഉഭയകക്ഷി ധാരണയാണ് ലക്ഷ്യമിട്ടത്. 1996ല്‍ യു.എന്‍ ജനറല്‍ അസംബ്ളിയില്‍ സമഗ്ര നിരോധന കരാര്‍ വന്നപ്പോള്‍തന്നെ പാകിസ്താന്‍ അതിനെ പിന്തുണച്ച് വോട്ട് ചെയ്ത കാര്യം സര്‍താജ് അസീസ് കുറ്റപ്പെടുത്തി.