ഇന്ത്യൻ വംശജനെ ഓസ്ട്രേലിയയിൽ ചുട്ടെരിച്ചു കൊന്നു

02.28 Am 29/10/2016
manmit_2810
സിഡ്നി: ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ ഓസ്ട്രേലിയയിൽ ചുട്ടെരിച്ചു കൊന്നു. പഞ്ചാബ് സ്വദേശിയായ 29കാരൻ മൻമീത് അലിഷറാണ് കൊല്ലപ്പെട്ടത്. യാത്രക്കാർക്കു മുന്നിവച്ച് മറ്റൊരാൾ മൻമീതിനെ തീ വയ്ക്കുകയായിരുന്നു.

ബ്രിസ്ബേനിലെ പഞ്ചാബ് സമൂഹത്തിനിടയിൽ അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയാണ് മൻമീത്. വംശീയാക്രമണത്തിന്റെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷണർ ഇയാൻ സ്റ്റിവർട്ട് അറിയിച്ചു. ബസിൽനിന്നു തീയും പുകയും ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ പിന്നിലെ വാതിലിൽ കൂടിയാണ് രക്ഷപ്പെടുത്തിയത്.

മൻമീതിനെ ആക്രമിച്ചതെന്നു കരുതുന്ന മധ്യവയസ്കനെ സമീപത്തെ ബസ് സ്റ്റോപ്പിൽനിന്നു പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.