ഐഎഎസ്–ഐപിഎസ് തമ്മിലടി: ഭരണസിരാകേന്ദ്രം സ്തംഭനത്തിലെന്ന് ചെന്നിത്തല

02.27 AM 29/10/2016
chennithala_0508
തിരുവനന്തപുരം: ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥരുടെ തമ്മിലടിമൂലം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്‌ഥർ തമ്മിലുള്ള കിടമത്സരവും പ്രതികാരനടപടികളുംമൂലം ഭരണസിരാകേന്ദ്രം സ്തംഭിച്ചിരിക്കുകയാണെന്നും സെക്രട്ടേറിയറ്റിലും മറ്റു വകുപ്പുകളിലും ഇതുമൂലം കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിലുള്ള കിടമത്സരവും പ്രതികാരനടപടികളുംമൂലം ഭരണസിരാകേന്ദ്രം സ്തംഭിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിലും മറ്റു വകുപ്പുകളിലും ഇതുമൂലം കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പരസ്പര പഴിചാരലും വർധിച്ചുവരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യം ഡിജിപി ആയിരുന്ന സെൻകുമാർ അവധിയിൽ പോയി. ഡിജിപി ശങ്കർ റെഡ്ഡി ഹൈക്കോടതിയിൽ വിജിലൻസിനെതിരെ പരാതി കൊടുത്തു. തന്റെ ഫോൺ ചോർത്തുന്നുവെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഐഎഎസ് ഓഫീസർമാർ മുഖ്യമന്ത്രിയെക്കണ്ട് പരാതി പറയുന്നു. തന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ഫൈനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകുന്നു– ചെന്നിത്തല പറഞ്ഞു.

ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്‌ഥർ മുഖ്യമന്ത്രി പറഞ്ഞതുപോലെ, പബ്ലിസിറ്റി മാനിയയുടെ പേരിലാണോ ഇതെല്ലാം ചെയ്യുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നും ഭരണസംവിധാനം നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.