ഇന്ന് മാലാഖമാരുടെ ദിനം

09:25am 13/5/2016
download

ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്‌സുമാരുടെ സേവനം സ്തുത്യര്‍ഹമാണ്. അതു കൊണ്ടു തന്നെ നഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുര ശ്രുശ്രൂഷാരംഗത്തിന്റെ ചരിത്രം കൂടിയാണ്.
ആഗോളതലത്തില്‍ നഴ്‌സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്‌സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. സേവനപാത വിട്ട് തൊഴില്‍ മേഖലയിലേക്കുളള ചുവടുമാറ്റം നഴ്‌സിങ് രംഗത്ത് ചൂഷണവും അഴിമതിയുംവര്‍ദ്ധിക്കാന്‍ കാരണമായി. ഇക്കാലയളവില്‍ നിരവധി സമരങ്ങളിലൂടയാണ് നഴ്‌സിങ് മേഖല കടന്നു പോയത്.
നഴ്‌സിങ് മേഖലയില്‍ ചൂഷണത്തിനിരയാവുന്നരുടെ പരാതികള്‍ വര്‍ദ്ധിച്ചുവരുന്നതും വേതനവവ്യവസ്ഥകളില്‍ വലിയ മാറ്റം വരുത്താത്തതും കേരളത്തില്‍ ഈയിടെ ഈ രംഗത്തേയ്ക്കു കടന്നുവരുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തിയിട്ടുണ്ട്. നഴ്‌സിങ് മേഖലയില്‍ വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്ടി വരുന്നതും അതുകൊണ്ടാണ്.
നിലവില്‍ 120 ല്‍ അധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്‌സിങ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.1899 ല്‍ നിലവില്‍ വന്ന സമിതിയ്ക്ക ആരോഗ്യമേഖലയിലെ വിദഗ്ധരാണ് മേതൃത്വം നല്‍കുന്നത്.ലോകമെങ്ങുമുളള ആതുര സേവകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക,നൂതനമായ സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക ,ആതുര സേവനമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങള്‍.