“ഇരുൾ എന്ന പ്രകാശം”.

12:43 pm 22/1/2017

ആർ. ജ്യോതിലക്ഷ്മി.
images
മോചനം! എത്ര ദൂരം ഞാൻ സഞ്ചരിക്കണം ഈ യാഥാർത്യത്തിലേക്ക് എത്തി ചേരാൻ,. മാസങ്ങളായി എന്നിൽ അകപ്പെട്ട അന്ധകാരത്തിന്റെ മറനീക്കി പ്രകാശകിരണങ്ങളെ അഭിമുഖികരിക്കുന്ന നാൾ എന്നിൽ നിന്നും വിദൂരമല്ലാ.. എന്നിലെ ആകാംക്ഷയുടെ അളവ് നിർവച്ചിക്കാൻ കഴിയാത്തവണ്ണം ഉയരങ്ങൾ താണ്ടിയിരിക്കുകയാണു. പക്ഷേ ഈ ഇരുൾ വഴികളിലൂടെയുളള എന്റെ പ്രയാണം എനിക്ക് ജീവൻ നിലനിർത്താൻ സഹായമേകുന്ന, ആ ഉടമയുടെ അവകാശഹസ്ത്തങ്ങളിലാവും ഇനി എന്റെ നാൾവഴികൾ . അതുക്കൊണ്ട് ഈ ഇരുൾ എന്ന മഹപ്രതിഭാസത്തെ ഞാൻ അളവയിഞ്ഞു അംഗീകരിക്കുന്നു,
ബഹുമാനിക്കുന്നു.
മുന്നിൽ ഉളള ഈ വസ്തുവിനെ തട്ടിനീക്കിയാൽ വെളിച്ചത്തിലേക്കുളള എന്റെ വഴി തുറക്കപ്പെടുമെങ്കിൽ ഒന്നു ശ്രമിച്ചു നോക്കിയാൽ ? വേണ്ട, ഏറിയാൽ ഇനി കുറച്ചു നാളുകൾ , എന്റെ സ്വപ്‌ന കവാടം അവിടെ തുറക്കപ്പെടും. അന്ന് ആ കവാടം മലക്കെ തുറക്കുമ്പോൾ വെളളിവെളിച്ചത്തിന്റെ കിരണങ്ങൾ ഞാൻ ഏറ്റുവാങ്ങുന്നുണ്ടാവാം. മാത്രവുമല്ലാ എന്നിലെ തീരാത്ത പൊട്ടിക്കരച്ചില്ലിന്റെ ആരംഭവും കുറിക്കും. ഈ മാസങ്ങളത്രയും എനിക്ക് ജീവോശ്വാസം നൽകി എന്നെ പരിപ്പാലിച്ചുപോന്ന ആ വാത്സല്യവുമായി ബന്ധിപ്പിക്കുന്ന ഒരു ഞാണി അവിടെ അറത്തുമാറ്റുമ്പോൾ ഈ കാലമത്രയും എനിക്ക് ലഭിച്ച ശ്വാസമല്ലാ
പിന്നീടു ഞാൻ അനുഭവിക്കാൻ പോക്കുന്നത്. ഏകനാകാൻ ആ നിമിഷം ഞാൻ പഠിക്കണം. വളരെ ചെറുതും എന്നാൽ അർത്ഥവത്തായതുമായ ഒരു പാത്രത്തിൽനിന്നും വിശാലമായ മറ്റൊരു പാത്രത്തിലേക്ക് ഒഴുകി വീഴാൻ ഏതാനും ദിനങ്ങൾ മാത്രം …കാത്തിരിക്കാം! ….
രക്തബ്ധംമുറിച്ചുളള ഏകാന്തതകായി.