8:04 am 16/3/2017
മൊസൂൾ: ഇറാക്കിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഇറാക്കിലെ തിക്രിത് നഗരത്തിലാണ് സംഭവം. തിക്രിതിലെ അൽഅതാബ് തെരുവിലെ മെഡിക്കൽ ക്ലിനിക്കുകളുടെ മുന്നിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞയാഴ്ച തിക്രിത്തിനു സമീപം നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
–