ഇസ്​താംബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം; 36 മരണം

03:30pm 29/06/2016
images (3)

ഇസ്​താംബൂൾ: തുർക്കി ഇസ്​താംബൂളിലെ അത്താതുർക്​ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 150 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസം വൈകുന്നേരം വിമാനത്താവളത്തിലെ പ്രവേശ കവാടത്തിലെത്തിയ ഭീകരർ സുരക്ഷാ ഉദ്യോഗസ്​ഥർക്കു നേരെ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

മൂന്ന്​ പേരടങ്ങിയ ഭീകരർ ടാക്​സി വാഹനത്തിൽ വിമാനത്താവളത്തിൽ എത്തുകയായിരു​ന്നെന്നും സംഭവത്തിന്​ പിന്നിൽ ​െഎ.എസ്​ ഭീകരരെ സംശയിക്കുന്നതായും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു. അതേസമയം, അക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വൈകുന്നേരം 10 മണിയോടെ വന്ന ഭീകരവാദികളിൽ രണ്ടുപേർ വിമാനത്താവളത്തി​െൻറ പ്രവേശ കവാടത്തിലേക്ക്​ കടക്കാൻ ശ്രമിക്കുന്നതി​െൻറയും പൊട്ടിത്തെറിക്കുന്നതി​െൻറയും ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്​. ഭീകരാക്രമണത്തെ തുടർന്ന് വിമാനത്താവളം താൽകാലികമായി അടച്ചു.