തൃശൂർ: തൃശൂരിൽ . നാലു പേർക്ക് പരിക്ക്. ചീരംകുഴി സ്വദേശി അമല നഗർ നെല്ലിപ്പറമ്പിൽ ഗംഗാധരൻ (67), കോതമംഗലം സ്വദേശിനി മിഷേൽ ചാക്കോ, ഞെമനേങ്ങാട് സ്വദേശി ഹംസ (56) എന്നിവരാണ് മരിച്ചത്. അമല ആശുപത്രിക്ക് സമീപം ബസ് കാത്ത് നിന്നവരാണ് അപകടത്തിൽപെട്ടത്. രാവിലെ 6.30നായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ ലിയോൺ (8), ജോഹൻ (3) മെർലിൻ (56), അജിത്ത് (28), അനീഷ് (30), നിജാസ് (29) എന്നിവരെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർ സംഭവ സ്ഥലത്തും ഹംസ ചികിൽസക്കിടെയുമാണ് മരിച്ചത്. അപകടത്തെ തുടർന്ന് ബസ് സ്റ്റോപ്പ് പൂർണമായും തകർന്നു.